ചേർപ്പ്
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമംകേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ചേർപ്പ്. ചേർപ്പ് ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. തൃശ്ശൂർ ജില്ലയിൽ നിന്നും 12 കിലോമീറ്റർ തെക്ക് ഭാഗത്തായിട്ടാണ് ചേർപ്പ് സ്ഥിതി ചെയ്യുന്നത്. തൃപ്രയാർ ക്ഷേത്രത്തിലേക്കും തൃപ്രയാർ ടൗണിലേക്ക് ഇതിലേയാണ് വഴി. പുരാതനമായ ക്ഷേത്രങ്ങളും ക്ഷേത്രകലകളും തിങ്ങിവാഴുന്ന ഗ്രാമമാണ് ചേർപ്പ് ഗ്രാമം. അനവധി ജല സ്രോതസ്സുകളും നദികളും ചേർപ്പിലും പരിസര പ്രദേശങ്ങളിലും ഒഴുകുന്നു. ചെണ്ടമേളത്തിനും പഞ്ചവാദ്യത്തിനും പേരു കേട്ട സ്ഥലമാണ് ചേർപ്പ്. പൂരങ്ങളുടെ സമയത്ത് ഇവയ്ക്ക് വളരെ അധികം പ്രസക്തിയുണ്ട്. അതുപോലെ തന്നെ ഇലത്താളം, കൊമ്പ്, കുഴൽ, തിമില, മദ്ദളം, ഇടയ്ക്ക എന്നീ വാദ്യോപകരണങ്ങൾ ഇവിടെയാണ് ഏറ്റവും അധികം നിർമ്മിക്കുന്നതും ഉപായോഗിക്കപ്പെടുന്നതും. ചേർപ്പ് ഗ്രാമത്തിൽ മുഖ്യമായി രണ്ടു പൂരങ്ങളാണ് നടക്കാറുള്ളത്. പെരുവനം പൂരവും ആറാട്ടുപുഴ പൂരവും.


