ജാഗീല്ലോണിയൻ യൂണിവേഴ്സിറ്റി
പോളിഷ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾജാഗീല്ലോണിയൻ യൂണിവേഴ്സിറ്റി പോളണ്ടിയിലെ ക്രാക്കോവിൽ സ്ഥിതിചെയ്യുന്ന ഒരു ഗവേഷണ സർവ്വകലാശാലയാണ്. യൂണിവേഴ്സിറ്റിഓഫ് ക്രാക്കോവ് എന്നും അറിയപ്പെടുന്നു. 1364 ൽ കാസിമിർ മൂന്നാമൻ സ്ഥാപിച്ച ഈ വിദ്യാലയം പോളണ്ടിലെ ഏറ്റവും പഴയ സർവകലാശാല, മദ്ധ്യ യൂറോപ്പിലെ രണ്ടാമത്തെ ഏറ്റവും പഴക്കമുള്ള സർവകലാശാല, ലോകത്തിലെ ഇന്നും നിൽക്കുന്ന ഏറ്റവും പഴക്കമുള്ള സർവകലാശാലകളിൽ ഒന്ന് എന്നീ വിശേഷങ്ങളോടുകൂടിയതാണ്. ഈ സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികളിൽ, ഗണിതശാസ്ത്രജ്ഞനും ജ്യാതിശാസ്ത്രജ്ഞനുമായിരുന്ന നിക്കോളാസ് കോപ്പർനിക്കസ്, പോളണ്ടിലെ രാജാവ് ജോൺ III സോബേസ്സ്കി, പോപ്പ് ജോൺ പോൾ രണ്ടാമൻ, നോബൽ സമ്മാന ജേതാക്കളായ ഇവോ ആൻഡ്രിക്, വിസ്ലാവ സിംബോഴ്സ്ക എന്നിവരാണ് എന്നീ പ്രമുഖർ ഉൾപ്പെടുന്നു.
Read article