ടിബറ്റിലെ ബ്രിട്ടീഷ് പര്യവേഷണം
ടിബറ്റിലെ ബ്രിട്ടീഷ് പര്യവേഷണം, ടിബറ്റിലെ ബ്രിട്ടീഷ് അധിനിവേശം അല്ലെങ്കിൽ ടിബറ്റിലേക്കുള്ള യംഗ്ഹസ്ബൻഡ് പര്യവേഷണം എന്നും അറിയപ്പെടുന്നതും 1903 ഡിസംബറിൽ ആരംഭിച്ച് 1904 സെപ്തംബർ വരെ നീണ്ടുനിന്നതുമായ ഒരു പര്യവേക്ഷണമായിരുന്നു. ടിബറ്റ് അതിർത്തി കമ്മീഷന്റെ ആഭിമുഖ്യത്തിൽ ബ്രിട്ടീഷ് ഇന്ത്യൻ സായുധ സേനയുടെ ഒരു താൽക്കാലിക അധിനിവേശമായി കണക്കാക്കപ്പെടുന്ന ഈ പര്യവേഷണം ടിബറ്റും സിക്കിമും തമ്മിലുള്ള അതിർത്തി തർക്കം പരിഹരിക്കാനും നയതന്ത്ര ബന്ധം സ്ഥാപിക്കാനും ഉദ്ദേശിച്ചുള്ള ദൗത്യമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ, ബ്രിട്ടീഷുകാർ ബർമ്മയും സിക്കിമും കീഴടക്കുകയും ഒപ്പം ടിബറ്റിന്റെ തെക്കൻ ഭാഗം മുഴുവൻ ബ്രിട്ടീഷ് ഇന്ത്യയുടെ അധീനതയിലാക്കുകയും ചെയ്തു. ഗാൻഡൻ ഫോഡ്രാംഗ് സർക്കാരിന്റെ കീഴിൽ ദലൈലാമ ഭരിച്ചിരുന്ന ടിബറ്റ് 1911 ലെ വിപ്ലവം വരെ ചൈനീസ് ക്വിംഗ് രാജവംശത്തിന്റെ കീഴിലുള്ള ഒരു ഹിമാലയൻ സംസ്ഥാനമായിരിക്കുകയും ശേഷം ഒരു യഥാർത്ഥ ടിബറ്റൻ സ്വാതന്ത്ര്യ കാലഘട്ടത്തിൽ (1912-1951) തൽസ്ഥിതി തുടരുകയും ചെയ്തു.