തൃപ്പൂണിത്തുറ
കൊച്ചി നഗരത്തിന്റെ ഒരു ഉപനഗരംതൃപ്പൂണിത്തുറ കൊച്ചി നഗര ഹൃദയത്തിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ്. അമ്പലങ്ങളുടെ നാട് എന്ന അപരനാമത്തിലും തൃപ്പൂണിത്തുറ അറിയപ്പെടുന്നു. കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ഈ നഗരം. കൊച്ചി രാജാക്കന്മാരുടെ ഭരണസിരാകേന്ദ്രമായിരുന്ന ഹിൽ പാലസ് തൃപ്പൂണിത്തുറയിലാണു സ്തിഥി ചെയ്യുന്നത്. ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. എറണാകുളം - കോട്ടയം റോഡ് ഇതിലെയാണ് കടന്നു പോകുന്നത്. പ്രസിദ്ധമായ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം ഇവിടെ നിന്നും ഏതാണ്ട് ആറ് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.
Read article



