Map Graph

ദക്ഷിണ സമുദ്രം

സമുദ്രം

അന്റാർട്ടിക്കാ വൻകരയെ വലയം ചെയ്തുകിടക്കുന്നതും ദക്ഷിണ അക്ഷാംശം 60° ക്ക് തെക്കു ഭാഗത്തുള്ളതുമായ ജലമണ്ഡലഭാഗമാണു് ദക്ഷിണ സമുദ്രം അല്ലെങ്കിൽ അന്റാർട്ടിക് സമുദ്രം. സമുദ്രവിജ്ഞാനീയപരമായി അറ്റ്‌ലാന്റിക്, പസിഫിക്, ഇന്ത്യൻ എന്നീ മൂന്നു സമുദ്രങ്ങൾക്കേ ദക്ഷിണാർധഗോളത്തിൽ അംഗീകാരമുള്ളൂ. എന്നാൽ തെക്കേ അക്ഷാംശം 60° ക്ക് താഴെ ഈ മൂന്നു സമുദ്രങ്ങളും സമാന ലക്ഷണങ്ങളുള്ളവയും മുകളിലുള്ള ഭാഗങ്ങളിൽ നിന്നു തികച്ചും വ്യത്യസ്തങ്ങളുമാണ്. ഈ അക്ഷാംശത്തിനും അന്റാർട്ടിക്കാ തീരത്തിനുമിടക്കുള്ള സമുദ്രഭാഗമാണ് അന്റാർട്ടിക് സമുദ്രമെന്നറിയപ്പെടുന്നത്. ബ്രിട്ടിഷ് അഡ്മിറാലിറ്റി ചാർട്ടു പ്രകാരം ഇതിന്റെ മൊത്തം വിസ്തൃതി 32,248,000 ച.കി.മീ. ആണ്; ശരാശരി ആഴം 3,701 മീറ്ററും. അന്റാർട്ടിക് അഭിസരണം ആണ് അന്റാർട്ടിക് സമുദ്രത്തെ മറ്റു സമുദ്രങ്ങളിൽ നിന്നു വേർതിരിക്കുന്നത്. പല ഭാഗങ്ങളിലും വിവിധ അക്ഷാംശങ്ങളിലായി കാണുന്ന അഭിസരണമേഖല തെ. അക്ഷാ. 42° മുതൽ 62° വരെയാണ് ഇത്തരത്തിൽ വ്യതിചലിക്കുന്നത്.

Read article
പ്രമാണം:Location_Southern_Ocean.svgപ്രമാണം:Heckert_GNU_white.svg