Map Graph

നുസ പെനിദ

ഇന്തോനേഷ്യയുടെ കീഴിലുള്ള ഒരു ദ്വീപ്

ഇന്തോനേഷ്യയുടെ ഭാഗമായ ബാലിയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള ഒരു ദ്വീപ് ആണ് നുസ പെനിദ. ഇത് ക്ലംകുങ് ഡിസ്ട്രിക്റ്റിൽ പെട്ടതാണ്. ഇതിനടുത്തുള്ള നുസ ലെംബോങൻ കൂടി ചേർന്നതാണ്. ബാലിയെ ബദുങ് കടലിടുക്ക് ഈ ദ്വീപിൽനിന്നും വേർതിരിക്കുന്നു. നുസ പെനിദയുടെ ഉൾഭാഗം ഉയർന്ന മലകൾ ചേർന്നതാണ്. സമുദ്രനിരപ്പിൽനിന്നും 524 മീറ്റർ ഉയരം വരും. അടുത്തുകിടക്കുന്ന ബാലിയേക്കാൾ ഈ ദ്വീപ് വരണ്ടതാണ്. ഈ ദ്വീപിൽ വിനോദസഞ്ചാരസൗകര്യങ്ങൾ ബാലിയേക്കാൾ തുലോ കുറവാണ്.

Read article