പരശുവയ്ക്കൽ
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമംതിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് പരശുവയ്ക്കൽ. പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഒരു വാർഡ് ആണ്. നെയ്യാറ്റിൻകര താലൂക്കിൽ പരശുവയ്ക്കൽ വില്ലേജിലാണ് സ്ഥിതിചെയ്യുന്നത്. തമിഴ്നാട്-കേരളം അതിർത്തിയിലാണിത് സ്ഥിതിചെയ്യുന്നത്. നിരവധി കുളങ്ങളും ചിറയും കൊണ്ട് സമ്പന്നമാണീ ഗ്രാമം. രാമായണവുമായി ബന്ധപ്പെട്ട് സീതയെയും ഹനുമാനെയും ബന്ധപ്പെടുത്തിയുള്ളതാണ് ഇവിടത്തെ ചിറ. പാറശ്ശാല ഭാഗത്തെ മൊത്തം ജലശ്രോതസ്സാണ് ഈ ചിറ. ഇവിടത്തെ അർദ്ധനാരീശ്വരക്ഷേത്രവും അപൂർവ്വക്ഷേത്രങ്ങളിലൊന്നാണെന്നു കരുതുന്നു. പാറശ്ശാല മഹാദേവക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് ഇവിടത്തെ പരശുവയ്ക്കൽ ശ്രീ ഭഗവതിക്ഷേത്രം. ഈ ക്ഷേത്രത്തിലെ ഉത്സവത്തിന് ഭഗവതിയ്ക്ക് ചാർത്താനുള്ള ആഭരണങ്ങൾ പാറശ്ശാല മഹാദേവക്ഷേത്രത്തിൽ നിന്നാണ് കൊണ്ടുവരുന്നത്. ആഭരണം കൊണ്ടുവരുന്നതും ഉത്സവശേഷം മടക്കികൊണ്ടുപോകുന്നതും ഒരു ഉത്സവമായി ഘോഷയാത്രയോടെ ആഘോഷിക്കുന്നു.

