Map Graph

പുളിയനം

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ എറണാകുളം ജില്ലയിലെ അങ്കമാലി നഗരത്തിനു അടുത്തുള്ള ഒരു ഗ്രാമം ആണ് പുളിയനം. സ്ഥല നാമമായി ബന്ധപ്പെട്ടു രണ്ട് ഐതിഹ്യങ്ങളാണ് പ്രധാനമായും ഉള്ളത്. പണ്ട് ഇവിടം പുലി വിഹാരിച്ചിരുന്ന വന ഭൂമി ആയതു കൊണ്ട് ഈ പ്രദേശം പുലിവനം എന്നു അറിയപ്പെട്ടിരുന്നു എന്നും, പിന്നീട് പുലിവനം രൂപമാറ്റം സംഭവിച്ചു പുളിയനം ആയി എന്നതാണു ഒരു ഐതിഹ്യം. പുളി മരം ധാരാളം ഉള്ള സ്ഥലമായതു കൊണ്ടു പുളിവനം പുളിയനം രൂപാന്തരം സംഭവിച്ചു പുളിയനം ആയി എന്നതാണു രണ്ടാമത്തെ ഐതിഹ്യം. പുളിയനം അങ്കമാലി നഗരത്തിനു 11 കി.മി കിഴക്ക് ദിക്കായും കൊച്ചി അന്താരാഷ്ട വിമാനത്താവളത്തിനു 6 കി.മി വടക്കായും സ്ഥിതി ചെയ്യുന്നു. അങ്കമാലിയാണു അടുത്തുള്ള തീവണ്ടി നിലയം.

Read article
പ്രമാണം:India-locator-map-blank.svg