ബ്രൂക്ലിൻ
ബ്രൂക്ലിൻ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് നഗരത്തിലെ കിംഗ്സ് കൗണ്ടിയ്ക്കു തുല്യസ്ഥാനത്തോടെ പ്രവർത്തിക്കുന്ന ഒരു ബറോയാണ്. ന്യൂയോർക്ക് സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള കൗണ്ടിയായ കിംഗ്സ് കൗണ്ടി, കൂടാതെ ന്യൂയോർക്ക് കൗണ്ടിക്ക് ശേഷം അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനസാന്ദ്രതയുള്ള രണ്ടാമത്തെ കൗണ്ടിയാണ്. 2020 ലെ കണക്കുകൾ പ്രകാരം 2,736,074 നിവാസികളുള്ള ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും ജനസംഖ്യയുള്ള ബറോ കൂടിയാണിത്. ഓരോ ബറോയും ഒരു നഗരമായി റാങ്ക് ചെയ്യുകയാണെങ്കിൽ ലോസ് ഏഞ്ചൽസിനും ചിക്കാഗോയ്ക്കും ശേഷം അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമായി ബ്രൂക്ലിൻ സ്ഥാനം പിടിക്കുന്നതാണ്.
Read article