ബ്രൗൺ സർവ്വകലാശാല
അമേരിക്കൻ ഐക്യനാടുകളിലെ റോഡ് ഐലന്റ് സംസ്ഥാനത്തിലെ പ്രോവിഡെൻസിൽ സ്ഥിതിചെയ്യുന്ന ഒരു ഐവി ലീഗ് സ്വകാര്യ ഗവേഷണ സർവ്വകലാശാലയാണ് ബ്രൗൺ സർവ്വകലാശാല(Brown University) 1764-ൽ കോളേജ് ഇൻ ദ് കോളാനി ഒഫ് റോഡ് ഐലന്റ് ആന്റ് പ്രോവിഡെൻസ് പ്ലാന്റാഷൻസ് എന്ന പേരിൽ സ്ഥാപിക്കപ്പെട്ട ബ്രൗൺ അമേരിക്കൻ സ്വാതന്ത്ര്യസമരത്തിനു മുൻപേ സ്ഥാപിക്കപ്പെട്ട കൊളോണിയൽ കോളേജുകളിലൊന്നും, അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും പഴയ ഏഴാമത്തെ ഉന്നതവിദ്യാഭ്യാസസ്ഥാപനവുമാണ്. എല്ലാ മതത്തിലുംപെട്ട വിദ്യാർഥികൾക്ക് പ്രവേശനം അനുവദിച്ച അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ കോളേജും 1847-ൽ ഐവി കോളേജുകളിൽ ആദ്യമായി എഞ്ചിനീയറിങ് പഠനം ആരംഭിച്ച കോളേജും ബ്രൗൺ ആയിരുന്നു.
Read article