ബർബാങ്ക്
കാലിഫോർണിയയിലെ നഗരം, യുണൈറ്റഡ് സ്റ്റേറ്റ്സ്ബർബാങ്ക്, അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ കാലിഫോർണിയയിൽ ലോസ് ഏഞ്ചലസ് കൌണ്ടിയിലുള്ള ഒരു നഗരമാണ്. ഇത് ലോസ് ആഞ്ചലസ് നഗര മദ്ധ്യത്തിൽനിന്ന് 12 മൈൽ വടക്കുപടിഞ്ഞാറായിട്ടാണ് സ്ഥിതിചെയ്യുന്നത്. 2010 ലെ അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 103,340 ആയിരുന്നു. ഹോളിവുഡിന്റെ വടക്കുകിഴക്കായി ഏതാനും മൈലുകൾ മാത്രം ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരം "ലോക മാധ്യമങ്ങളുടെ തലസ്ഥാനം" എന്നറിയപ്പെടുന്നു. വാൾട്ട് ഡിസ്നി കമ്പനി, വാർണർ ബ്രദേർസ്, എൻറർടെയിൻമെൻ്, നിക്കെലോഡിയൻ ആനിമേഷൻ സ്റ്റുഡിയോസ്, എൻ.ബി.സി., കാർട്ടൂൺ നെറ്റ്‍വർക്ക് സ്റ്റുഡിയോസ്, ഇൻസോമ്നിയാക് ഗെയിംസ് തുടങ്ങി ധാരാളം മാധ്യമങ്ങളും വിനോദ കമ്പനികളും തങ്ങളുടെ ആസ്ഥാനം ഇവിടെ സ്ഥാപിക്കുകയോ തങ്ങളുടെ പ്രധാന ഉൽപാദന സൌകര്യങ്ങൾ ബർബാങ്കിൽ ഏർപ്പെടുത്തുകയോ ചെയ്തിരിക്കുന്നു. ബോബ് ഹോപ്പ് എയർപോർട്ട് ഈ നഗരം സ്ഥിതി ചെയ്യുന്നു.
