Map Graph

മതിലകം

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള കനോലി കനാലിന്റെ തീരത്തെ ഒരു ഗ്രാമമാണ് മതിലകം(വാർഡ് നമ്പർ 7 ) .കൊടുങ്ങല്ലൂരിനും ചാവക്കാടിനും ഇടയിൽ, ദേശീയപാത 66 ൽ, കൊടുങ്ങല്ലൂരിൽ നിന്നും 7 km ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.സംഘകാലം മുതൽ തൃക്കണ്ണാ മതിലകം ജൈനമതത്തെ കുറിച്ച് പഠിക്കാനുള്ള പ്രശസ്തമായൊരു സ്ഥലമാണ്. മതിലകം ഗ്രാമത്തിൽ അറിയപ്പെടുന്ന ഒരു ജൈനക്ഷേത്രം ഉണ്ടായിരുന്നു. ചിലപ്പതികാരം എന്ന തമിഴ് കാവ്യം എഴുതിയ ഇളങ്കോവടികൾ തൃക്കണ്ണാ മതിലകത്ത് ജനിച്ചത്. മുസിരിസ് എന്ന പുരാതന തുറമുഖപട്ടണത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം ഇന്ന് മുസിരിസ് പൈതൃകപദ്ധതിയുടെ ഭാഗമാണ്. കുറ്റിലക്കടവും പൂവ്വെത്തുംകടവും തൊട്ടടുത്ത ദൂരത്തിൽ സ്ഥിതിചെയ്യുന്നു.

Read article