മിന്നീപോളിസ്
മിന്നീപോളിസ് അമേരിക്കൻ ഐക്യനാടുകളിലെ മിനസോട്ട സംസ്ഥാനത്തെ ഹെന്നെപിൻ കൌണ്ടിയിലെ കൌണ്ടി ആസ്ഥാനവും മിന്നീപോളിസ്-സെന്റ് പോൾ ഇരട്ടനഗരങ്ങളിലെ വലുതും അമേരിക്കൻ ഐക്യനാടുകളിലെ പതിനാറാമത്തെ വലിയ മെട്രോപോളിറ്റൻ മേഖലയുമാണ്. 2016 വരെയുള്ള ജനസംഖ്യാ കണക്കുകളനുസരിച്ച്, മിനസോട്ട സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമാണ് മിന്നീപോളിസ്. 413,651 ജനസംഖ്യയുള്ള ഇത് അമേരിക്കൻ ഐക്യനാടുകളിലെ 46 ആമത്തെ വലിയ നഗരവുമാണ്. 3.5 മില്ല്യൺ ജനങ്ങൾ അധിവസിക്കുന്ന ഈ ഇരട്ടനഗര മെട്രോപോളിറ്റൻ മേഖലയ്ക്ക്, മദ്ധ്യപടിഞ്ഞാറൻ പ്രദേശത്ത് മൂന്നാം സ്ഥാനമുണ്ട്. മിന്നീപോളിസു സെന്റ് പോളും ചേർന്ന് ചിക്കാഗോ കഴിഞ്ഞാൽ മദ്ധ്യപടിഞ്ഞാറൻ പ്രദേശത്തെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തിക കേന്ദ്രം രൂപം കൊള്ളുന്നു.
Read article