Map Graph

മിൽപിറ്റാസ്

മിൽപിറ്റാസ്, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത്, സാന്താ ക്ലാര കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. സാൻ ജോസ് നഗരം തെക്കുഭാഗത്തും ഫ്രെമോണ്ട് നഗരം വടക്കുഭാഗത്തുമായി, സംസ്ഥാന പാത 237 ന്റെ കിഴക്കേ അറ്റത്ത്, നഗരത്തിന്റെ ഏതാണ്ട് വടക്ക്/തെക്കു ഭാഗങ്ങളിലൂടെ കടന്നുപോകുന്ന അന്തർസംസ്ഥാന പാതകളായ 680, 880 എന്നിവിയ്ക്കിടയിലായി ഈ നഗരം സ്ഥിതിചെയ്യുന്നു. നഗരത്തിന്റെ നേർ അതിർത്തിയായി അലമേഡ കൗണ്ടി വടക്കു വശത്തായി വരുന്ന ഈ നഗരം, തെക്കൻ ഉൾക്കടലിന്റെ വടക്കുകിഴക്കൻ മേഖലയുടെ അങ്ങേയറ്റത്ത്, കിഴക്കൻ ഉൾക്കടൽ, ഫ്രെമോണ്ട് എന്നിവ അതിർത്തിയായി നിലകൊള്ളുന്നു. മിൽപിറ്റാസ് സിലിക്കൺ വാലിയ്ക്കുള്ളിലായാണ് സ്ഥിതിചെയ്യുന്നത്. മാക്സ്റ്റർ, LSI കോർപ്പറേഷൻ, അഡാപ്റ്റെക്, ഇന്റർസിൽ, ഫയർഐ, വിയാവി, ലുമെന്റം, Kla-ടെൻകോർ, വ്യൂ Inc. തുടങ്ങിയ കോർപ്പറേഷൻ കമ്പനികളുടെ ആസ്ഥാനം മിൽപിറ്റാസിലെ വ്യവസായ മേഖലയുടെ ഉള്ളിലായാണ്. ഫ്ളക്സ്, സിസ്കോ തുടങ്ങിയ കമ്പനികൾക്കും മിൽപിറ്റാസിൽ ഓഫീസുകളുണ്ട്. 2018 ലെ സെൻസസിൽ ഈ നഗരത്തിലെ ആകെ ജനസംഖ്യ 78,106 ആണെന്നു കണ്ടെത്തിയിരുന്നു.

Read article
പ്രമാണം:Milpitas_Cit_Hall.jpgപ്രമാണം:Seal_of_Milpitas,_California.pngപ്രമാണം:Santa_Clara_County_California_Incorporated_and_Unincorporated_areas_Milpitas_Highlighted.svgപ്രമാണം:Usa_edcp_relief_location_map.png