വണ്ടിപ്പെരിയാർ
ഇടുക്കി ജില്ലയിലെ എൻ്റവും വലിയ പഞ്ചായത്ത്ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ പഞ്ചായത്തിലെ ഒരു ചെറുപട്ടണമാണ് വണ്ടിപ്പെരിയാർ. കോട്ടയം - കുമളി പാതയിൽ പീരുമേടിനും കുമളിക്കും മധ്യേയാണ് വണ്ടിപ്പെരിയാർ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ ഉയരത്തിലായാണ് ഈ മലയോര പട്ടണം നിലകൊള്ളുന്നത്. തേയില, കാപ്പി, ഏലം, കുരുമുളക് എന്നിവയാണ് ഇവിടെ കൃഷിചെയ്യുന്ന പ്രധാന വിളകൾ. പെരിയാർ നദി വണ്ടിപ്പെരിയാറ്റിലൂടെ ഒഴുകുന്നു. ലോക പ്രസദ്ധമായ മുല്ലപെരിയാർ ഡാം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
Read article