Map Graph

വിയന്ന യൂണിവേഴ്സിറ്റി

ഓസ്ട്രിയയിലെ വിയന്നയിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു സർവകലാശാലയാണ് വിയന്ന സർവകലാശാല. 1365-ൽ ഡ്യൂക്ക് റുഡോൾഫ് നാലാമനാണ് ഈ സർവ്വകലാശാല സ്ഥാപിച്ചത്. ജർമ്മൻ ഭാഷാലോകത്തെ ഏറ്റവും പഴയ സർവകലാശാലകളിൽ ഒന്നാണിത്. വൈദ്യശാസ്ത്രം, രസതന്ത്രം, ഊർജ്ജതന്ത്രം, സാമ്പത്തികശാസ്ത്രം എന്നീ വിഷയങ്ങളിലായി പതിനഞ്ച് നോബൽ സമ്മാന ജേതാക്കളെ ഈ സർവ്വകലാശാല സംഭാവന ചെയ്തിട്ടുണ്ട്.

Read article