Map Graph

സാംബീസി നദി

ആഫ്രിക്കൻ നദി

ആഫ്രിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട നദികളിലൊന്നാണ് സാംബസി. ആഫ്രിക്ക വൻകരയിലെ നാലാമത്തെ നീളം കൂടിയ നദിയും ഇതാണ്. സാംബിയയിലെ എംവിനിലുംഗ എന്ന ചതുപ്പുനിലത്തിൽ നിന്നാണ് സാംബീസി നദി ഉദ്ഭവിക്കുന്നത്. സാംബിയ, ഡി ആർ കോംഗോ, അംഗോള, നമീബിയ, ബോട്സ്വാന, സിംബാബ്വെ, മൊസാംബിക് എന്നീ രാജ്യങ്ങളിലൂടെ 2574 കിലോമീറ്റർ ഒഴുകി മൊസാംബിക്കിന്റെ മധ്യഭാഗത്തു വച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിക്കുന്ന സാംബീസി 15.7 ലക്ഷം വിസ്തൃതിയുള്ള ഒരു നദീതടപ്രദേശം സൃഷ്ടിക്കുന്നു. ആഫ്രിക്കയിൽ നിന്ന് ഇന്ത്യൻ മഹാസമുദ്രത്തിൽ ഒഴുകിയെത്തുന്ന ഏറ്റവും വലിയ നദിയും സാംബീസിയാണ്.

Read article
പ്രമാണം:Zambezi_River_at_junction_of_Namibia,_Zambia,_Zimbabwe_&_Botswana.jpgപ്രമാണം:Zambezi.svg