സാൻഡോരിനി
ഗ്രീസിലെ പ്രധാന ഭൂവിഭാഗത്തിന്റെ തെക്ക് കിഴക്ക് 200 കി. മീ. തെക്കൻ ഈജിയൻ കടലിലെ ഒരു ദ്വീപാണ് സാൻഡോരിനി, പുരാതന നാമം തെര ,ഔദ്യോഗികമായി തിര ചെറിയ, വൃത്താകൃതിയിലുള്ള ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ ഇത് അതേ പേരിൽ തന്നെയുള്ള അഗ്നിപർവ്വതത്തിന്റെ അവശേഷിപ്പായ കാൽഡെറയും ആണ്. സൈക്ലേഡ്സ് ദ്വീപസമൂഹത്തിന്റെ തെക്കേ ഭാഗമായ ഈ ദ്വീപസമൂഹം ഏകദേശം 73 km2 (28 sq mi) ആണ്. 2011-ലെ സെൻസസ് പ്രകാരം ഇവിടത്തെ ജനസംഖ്യ 15,550 ആണ്.
Read article