ഹാർവാർഡ് മെഡിക്കൽ സ്കൂൾ
ഹാർവാർഡ് മെഡിക്കൽ സ്കൂൾ (HMS) ഹാർവാർഡ് സർവകലാശാലയുടെ കീഴിലുള്ള ഒരു ബിരുദ മെഡിക്കൽ വിദ്യാലയമാണ്. മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ ലോംഗ്വുഡ് മെഡിക്കൽ ഏരിയയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1782-ൽ സ്ഥാപിതമായതും അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും പഴക്കം ചെന്ന മെഡിക്കൽ വിദ്യാലയങ്ങളിൽ ഒന്നുമായ HMS യു.എസ്. ന്യൂസ്, വേൾഡ് റിപ്പോർട്ട് എന്നിവയുടെ അവലോകന പ്രകാരം മെഡിക്കൽ വിദ്യാലയങ്ങൾക്കിടയിൽ ഗവേഷണത്തിന് സ്ഥിരമായി ഒന്നാം സ്ഥാനത്താണ്. മറ്റ് പ്രമുഖ മെഡിക്കൽ വിദ്യാലയങ്ങളിൽ നിന്ന് വ്യത്യസ്തമായി, HMS ഒരു ആശുപത്രിയുമായും ചേർന്ന് പ്രവർത്തിക്കുന്നില്ല, പക്ഷേ ബോസ്റ്റൺ പ്രദേശത്തെ നിരവധി അധ്യാപന ആശുപത്രികളുമായി ഇത് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഡാന-ഫാർബർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, മസാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റൽ, ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിറ്റൽ, ബെത്ത് ഇസ്രായേൽ ഡീകോണസ് മെഡിക്കൽ സെന്റർ, ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റൽ, മക്ലീൻ ഹോസ്പിറ്റൽ എന്നിവ ഇതിന്റെ അനുബന്ധ അധ്യാപന ആശുപത്രികളിലും ഗവേഷണ സ്ഥാപനങ്ങളിലും ഉൾപ്പെടുന്നു.