അനുരാധപുരം (നഗരം)
From Wikipedia, the free encyclopedia
ശ്രീലങ്കയിലെ പ്രസിദ്ധ ബുദ്ധമതതീർഥാടന കേന്ദ്രമാണ് അനുരാധപുരം(අනුරාධපුරය,அனுராதபுரம்). തലസ്ഥാനമായ കൊളംബോയിൽ നിന്ന് ഏതാണ്ട് 200 കിലോമീറ്റർ, വടക്കുകിഴക്ക് സ്ഥിതിചെയ്യുന്ന ഈ നഗരം, എ.ഡി. 11-ആം നൂറ്റാണ്ടുവരെ സിംഹളരാജാക്കന്മാരുടെ രാജധാനി ആയിരുന്നു. ആധുനിക ശ്രീലങ്കയുടെ വടക്ക്-മദ്ധ്യ പ്രവിശ്യയുടെയും അനുരാധപുരം ജില്ലയുടെയും തലസ്ഥാനമാണ് ഈ നഗരം.
- ഇതേ പേരിൽ അറിയപ്പെടുന്ന ജില്ലയ്ക്കായി, ദയവായി അനുരാധപുരം ജില്ല കാണുക.
വസ്തുതകൾ Anuradhapura අනුරාධපුරය அனுராதபுரம், Country ...
Anuradhapura අනුරාධපුරය அனுராதபுரம் | |
---|---|
Kuttam Pokuna | |
Country | Sri Lanka |
Province | North Central Province |
District | Anuradhapura |
Established | 4th century BC |
• നഗരം | 14 ച മൈ (36 ച.കി.മീ.) |
(2011) | |
• City | 63,208 |
• ജനസാന്ദ്രത | 5,990/ച മൈ (2,314/ച.കി.മീ.) |
Demonym(s) | Anuradhians |
സമയമേഖല | UTC+5:30 (Sri Lanka Standard Time Zone) |
Postal code | 50000 |
അടയ്ക്കുക