പൗരസ്ത്യ ക്രൈസ്തവ സഭകൾക്കിടയിലെ പുരാതനമായ ഒരു സഭാപാരമ്പര്യമാണ് അലക്സാണ്ഡ്രിയൻ സഭാ പാരമ്പര്യം. സവിശേഷമായ ആരാധനാക്രമം, ആചാരാനുഷ്ഠാനവിധികൾ, ഭരണക്രമം, ആധ്യാത്മികത മുതലായവ ഈ സഭാപാരമ്പര്യത്തിന്റെ ഭാഗമാണ്. ഓറിയന്റൽ ഓർത്തഡോക്സ് സഭകളായ കോപ്റ്റിക് ഓർത്തഡോക്സ് സഭ, എത്യോപ്യൻ ഓർത്തഡോക്സ് സഭ, എറിട്രിയൻ ഓർത്തഡോക്സ് സഭ, എന്നിവയും ഇവയുടെ പൗരസ്ത്യ കത്തോലിക്കാ അനുരൂപ സഭകളായ കോപ്റ്റിക്, എത്യോപ്യൻ, എറിട്രിയൻ കത്തോലിക്കാ സഭകളും ഈ സഭാപാരമ്പര്യം പിന്തുടരുന്നു.[1][2][3]

Thumb
കോപ്റ്റിക് കുരിശ്

അലക്സാണ്ട്രിയൻ പാരമ്പര്യത്തിൽപ്പെട്ട ദിവ്യബലിക്രമം മാർക്കോസ് സുവിശേഷകൻ (പരമ്പരാഗതമായി അലക്സാണ്ട്രിയയിലെ ആദ്യത്തെ ബിഷപ്പായി കണക്കാക്കപ്പെടുന്നയാൾ), മഹാനായ ബേസിൽ, അലക്സാണ്ട്രിയയിലെ സിറിൽ, ഗ്രിഗറി നാസിയാൻസസ് എന്നിവരുടെ പേരുകളിലാണ് അറിയപ്പെടുന്നത്. കോപ്റ്റിക് ഭാഷയിലെ ആരാധനാക്രമം, കൊയ്‌നെ ഗ്രീക്കിൽ നിന്ന് വിവർത്തനം ചെയ്യപ്പെട്ടവയാണ്.[4]

Thumb
കോപ്റ്റിക് സഭയുടെ ദിവ്യബലി അർപ്പണം

അലക്സാണ്ട്രിയൻ സഭാപാരമ്പര്യത്തെ രണ്ട് ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു: കോപ്റ്റിക് പാരമ്പര്യവും ഗീസ് പാരമ്പര്യവും. ഈജിപ്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന കോപ്റ്റിക് ഓർത്തഡോക്സ് സഭ കോപ്റ്റിക്ക് കത്തോലിക്കാ സഭ എന്നിവ കോപ്റ്റിക് പാരമ്പര്യം പിന്തുടരുന്നു. എത്യോപ്യൻ, എറിട്രിയൻ ഓർത്തഡോക്സ് സഭകളും അവയുടെ കത്തോലിക്കാ അനുരൂപങ്ങളായ എത്യോപ്യൻ, എറിട്രിയൻ കത്തോലിക്കാ സഭകളും ഗീസ് പാരമ്പര്യത്തിൽപ്പെട്ടവയാണ്.[5]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.