ആയിരത്തൊന്നു രാവുകൾ
അറബി കഥകളുടെയും നാടോടി കഥകളുടെയും ശേഖരം / From Wikipedia, the free encyclopedia
അറബിക്-പേർഷ്യൻ നാടോടിക്കഥകളുടെ ഒരു ശേഖരമാണ് ആയിരൊത്തൊന്നു രാവുകൾ.ഇംഗ്ലീഷിൽ ഇത് അറേബ്യൻ രാവുകൾ (ഇംഗ്ലീഷ്: One Thousand and One Nights) എന്നും അറിയപ്പെടുന്നു. (അറബി: كتاب ألف ليلة وليلة: Kitāb 'alf layla wa-layla); പേർഷ്യൻ: هزار و یک شب : Hezār-o yek šab).പതിനെട്ടാം നൂറ്റാണ്ടിൽ അറബികളിൽ നി ന്ന് ആദ്യം ഫ്രഞ്ചിലേക്കും പിന്നെ ഇംഗ്ലീഷിലേക്കും മറ്റു യുറോപ്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്തതിൽ പിന്നെ ഈ ശേഖരവും അതിൽ നിന്നെടുത്ത പല കഥകളും പാശ്ചാത്യരാജ്യങ്ങളിൽ വളരെ പ്രസിദ്ധിയാർജ്ജിച്ചു. മലയാളമടക്കമുള്ള നിരവധി ഭാഷകളിൽ ഇന്ന് ഈ കഥാശേഖരത്തിന്റെ വിവർത്തനം ലഭ്യമാണ്.