ആൻഡ്രിയ ഡെൽ വെറോച്ചിയോ
From Wikipedia, the free encyclopedia
ആൻഡ്രിയ ഡെൽ വെറോച്ചിയോ (ഇറ്റാലിയൻ ഉച്ചാരണം: [anˈdrɛa del verˈrɔkkjo]; c. 1435 – 1488). ഫ്ലോറൻസിലെ പ്രധാനപ്പെട്ട ഒരു പണിപ്പുരയുടെ യജമാനനായിരുന്ന ആൻഡ്രിയ ഡി മൈക്കൽ ഡി ഫ്രാൻസെസ്കോ ഡി' കയോണി, ഒരു ഇറ്റാലിയൻ പെയിന്ററും, ശിൽപ്പിയും, ഗോൾഡ് സ്മിത്തും ആയിരുന്നു."സത്യമായ കണ്ണ്" എന്ന് അർത്ഥം വരുന്ന :വെറോച്ചിയോ" എന്ന ചെല്ലപ്പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടത്. അതുതന്നെ അദ്ദേഹത്തിന്റെ കലാപരമായ വിജയങ്ങൾക്ക് കാരണങ്ങളായി. പ്രശസ്തരായ ലിയനാർഡോ ഡാ വിഞ്ചി,പീറ്റ്രോ പെറുഗ്വിനോ,ലോറൻസോ ഡി ക്രെഡി തുടങ്ങിയ ചിത്രകാരന്മാർ വെറോച്ചിയോയുടെ കീഴിൽ ചിത്രകല അഭ്യസിച്ചവരാണ്. വെറോച്ചിയോയുടെ ഏറ്റവും പ്രധാനപ്പെട്ടതും, അവസാനത്തെ സൃഷ്ടിയും കൂടിയായിരുന്ന വെനീസ് -ലെ, ഇക്യുസ്റ്റ്രൈൻ സ്റ്റാച്ച്യൂ ഓഫ് ബാർട്ടൂലൂമിയോ കോല്ലെനി എന്നത് അദ്ദേഹത്തിന്റെ മാസ്റ്റർപീസും കൂടിയാണ്.
വസ്തുതകൾ ആൻഡ്രിയ ഡെൽ വെറോച്ചിയോ, ജനനം ...
ആൻഡ്രിയ ഡെൽ വെറോച്ചിയോ | |
---|---|
ജനനം | ആൻഡ്രിയ ഡി മൈക്കൽ ഡി ഫ്രാൻസെസ്കോ ഡെ' കയോണി c. 1435 ഫ്ലോറൻസ്, ഇറ്റലി |
മരണം | 1488 വെനീസ്, ഇറ്റലി |
ദേശീയത | ഇറ്റാലിയൻ |
അറിയപ്പെടുന്നത് | പെയിന്റിങ്ങ്, ശിൽപ്പി |
അറിയപ്പെടുന്ന കൃതി | ടൊബിയാസ്സ് ആന്റ് ദി ഏഞ്ചൽ (painting) ദി ബാപ്റ്റിസം ഓഫ് ക്രൈസ്റ്റ് (painting) – ലിയനാർഡോ ഡാ വിഞ്ചിയോടൊപ്പം വരച്ചത് ക്രൈസ്റ്റ് ആന്റ് എസ്.ടി തോമസ്സ് ([വെങ്കല പ്രതിമ]]) പുട്ടോ വിത്ത് എ ഡോൾഫിൻ (വെറോച്ചിയോ) |
പ്രസ്ഥാനം | ഇറ്റാലിയൻ റെനിസ്സൻസ് |
അടയ്ക്കുക