ഐക്യ പുരോഗമന സഖ്യം
യു.പി.എ / From Wikipedia, the free encyclopedia
ഇന്ത്യയിൽ അധികാരത്തിലിരിന്ന വിവിധ രാഷ്ട്രീയകക്ഷികളുടെ സഖ്യമാണ് ഐക്യ പുരോഗമന സഖ്യം അഥവാ യു.പി.എ. 2004-ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷമാണ് ഈ സഖ്യം രൂപവത്കരിച്ചത്. എന്നിരുന്നാലും സഖ്യത്തിലെ വിവിധ കക്ഷികൾ തമ്മിൽ തിരഞ്ഞെടുപ്പു വേളയിൽ തന്നെ ധാരണയുണ്ടായിരുന്നു. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത തിരഞ്ഞെടുപ്പു ഫലത്തെത്തുടർന്ന് ഏതാനും രാഷ്ട്രീയ കക്ഷികൾ സഖ്യത്തിലേർപ്പെട്ട് ഭരണത്തിനായി അവകാശവാദമുന്നയിക്കുകയായിരുന്നു. മതേതര പുരോഗമന സഖ്യം എന്നായിരുന്നു തുടക്കത്തിൽ നിർദ്ദേശിക്കപ്പെട്ട പേര്. ഇടതുപക്ഷ കക്ഷികളുടെ പുറത്തുനിന്നുള്ള പിന്തുണയോടെയാണ് യു.പി.എ. അധികാരത്തിലെത്തിയത്.
വസ്തുതകൾ United Progressive Alliance, ചെയർപേഴ്സൺ ...
United Progressive Alliance | |
---|---|
ചെയർപേഴ്സൺ | സോണിയാ ഗാന്ധി |
ലോക്സഭാ നേതാവ് | സോണിയാ ഗാന്ധി |
രാജ്യസഭാ നേതാവ് | മല്ലികാർജുൻ ഖർഗെ |
സ്ഥാപകൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
രൂപീകരിക്കപ്പെട്ടത് | 2004 |
രാഷ്ട്രീയ പക്ഷം | Centre-left |
ലോക്സഭയിലെ സീറ്റുകൾ | 110 / 545 |
രാജ്യസഭയിലെ സീറ്റുകൾ | 54 / 245 |
അടയ്ക്കുക