![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e1/Operating_system_placement.svg/langml-640px-Operating_system_placement.svg.png&w=640&q=50)
ഓപ്പറേറ്റിങ് സിസ്റ്റം
സിസ്റ്റം സോഫ്റ്റ്വെയർ / From Wikipedia, the free encyclopedia
കംപ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപ്പിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്ന സിസ്റ്റം സോഫ്റ്റ്വെയർ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം (ഒ. എസ്) എന്നറിയപ്പെടുന്നത്. വേർഡ് പ്രോസസ്സർ, കംപ്യൂട്ടർ ഗെയിം തുടങ്ങി മറ്റുള്ള സോഫ്റ്റ്വെയർ ഘടകങ്ങൾക്കു കംപ്യൂട്ടറിന്റെ ഇൻപുട്ട്/ഔട്ട്പുട്ട് ഉപകരണങ്ങൾ, മെമ്മറി, ഫയൽ സിസ്റ്റം തുടങ്ങിയവയിലേക്കുള്ള ഇടനിലക്കാരനായി ഓപ്പറേറ്റിംഗ് സിസ്റ്റം വർത്തിക്കുന്നു. സാധാരണയായി, ഓപ്പറേറ്റിംഗ് സിസ്റ്റം 3 പാളികളായാണ് രൂപകൽപന ചെയ്യുക.
- ഹാർഡ്വെയറിനെ നേരിട്ടു നിയന്ത്രിക്കുന്നവ അഥവാ സിസ്റ്റം യൂട്ടിലിറ്റികൾ
- സിസ്റ്റം യൂട്ടിലിറ്റികളുമായി സംവദിക്കുന്ന കേർണെൽ
- കേർണെലിനും അപ്ളിക്കേഷൻ സോഫ്റ്റ്വെയറിനും ഇടയിൽ നിൽക്കുന്ന ഷെൽ
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/e/e1/Operating_system_placement.svg/220px-Operating_system_placement.svg.png)
ഹാർഡ്വെയർ <-> സിസ്റ്റം യൂട്ടിലിറ്റികൾ <-> കെർണൽ <-> അപ്ളിക്കേഷൻ സോഫ്റ്റ്വെയർ
പ്രധാനമായും സെർവറുകളുടെ പ്രവർത്തനത്തിനയി യുണിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റവും ഡെസ്ക്ടോപ്പ് രംഗത്ത് മൈക്രോസോഫ്ടിന്റെ വിൻഡോസ് , ആപ്പിളിന്റെ os10 , ക്യാനോണിക്കലിന്റെ ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റവുമാണ് കൂടുതലായി ഉപയോക്താക്കൾ ഉപയോഗിക്കുന്നത്