From Wikipedia, the free encyclopedia
കിങ് കോവ് ( അല്യൂട്ട് ഭാഷയിൽ Agdaaĝux̂[6] ) അലേഷ്യൻ ഈസ്റ്റ് ബറോയിലുള്ള യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. 2010 ലെ സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 938 ആയിരുന്നു.
കിങ് കോവ് Agdaaĝux̂ | |
---|---|
City | |
Pacific American Fisheries cannery ship Kenmore in King Cove, May 1912 | |
Coordinates: 55°4′20″N 162°19′5″W | |
Country | United States |
State | Alaska |
Borough | Aleutians East |
Incorporated | September 9, 1949[1] |
• Mayor | Henry Mack[2] |
• State senator | Lyman Hoffman (D) |
• State rep. | Bryce Edgmon (D) |
• ആകെ | 29.20 ച മൈ (75.62 ച.കി.മീ.) |
• ഭൂമി | 24.66 ച മൈ (63.86 ച.കി.മീ.) |
• ജലം | 4.54 ച മൈ (11.76 ച.കി.മീ.) |
ഉയരം | 92 അടി (28 മീ) |
• ആകെ | 938 |
• കണക്ക് (2021)[5] | 956 |
• ജനസാന്ദ്രത | 40.56/ച മൈ (15.66/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99612 |
Area code | 907 |
FIPS code | 02-39410 |
GNIS feature ID | 1418792 |
വെബ്സൈറ്റ് | http://www.cityofkingcove.com/ |
കിങ് കോവിലെ ആദ്യം കുടിയേറിയ യൂറോപ്യൻ റോബർട്ട് കിങ് എന്നയാളാണ്. 1880 കളിലാണ് ഇദ്ദേഹം ഇവിടെ വന്നെത്തിയത്.
1911 ൽ പസഫിക് അമേരിക്കൻ ഫിഷറീസ് മത്സ്യ മാംസാദികൾ കേടുകൂടാത സൂക്ഷിക്കുവാനുള്ള ഒരു വലിയ കാനറി നിർമ്മിച്ചു. ഇവിടെ അല്യൂട്ടുകളും മറ്റ് നേറ്റീവ് ഇന്ത്യൻ വർഗ്ഗക്കാർ, സ്കാൻഡിനേവിയക്കാർ, ഏഷ്യയിൽ നിന്നുള്ളവർ എന്നിവർ ജോലി ചെയ്തിരുന്നു. ബെൽകോഫ്സ്കി, സനക്, ഫാൾസ് പാസ് എന്നീ വില്ലേജുകളിൽ നിന്നൊക്കെ നേറ്റീവ് ഇന്ത്യൻ വർഗ്ഗക്കാർ ഇവിടേയ്ക്ക് എത്തിച്ചേർന്നു. ഈ പ്രദേശത്തെ വിവിധ വിഭാഗങ്ങളെ ഏകീകരിപ്പിച്ച് 1947 ൽ ഇതൊരു ഫസ്റ്റ് ക്ലാസ് പട്ടണമായിത്തീർന്നു.
പസഫിക് അമേരിക്കൻ ഫിഷറീസ് കമ്പനിയുടെ അനന്തരഗാമിയായി പീറ്റർ പാൻ സീഫുഡ്സ് നിലവിൽ വന്നു. 1911 മുതൽ പ്രവർത്തിച്ചുവരുന്ന ഈ കാനറി 1970 ൽ തീപ്പിടുത്തത്തിൽ നശിച്ചുവെങ്കിലും ഉടനടി പുതുക്കിപ്പണിതിരുന്നു. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ സാൽമൺ കാനറിയാണിത്. ഞണ്ട്, ചാള, സാൽമൺ എന്നിവ ഇവിടെ വർഷം മുഴുവൻ സംസ്കരിച്ചു സൂക്ഷിക്കുന്നു.
കിങ് കോവ് സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 55°04′20″N 162°19′05″W.[7] ആണ്. അലാസ്ക അർദ്ധദ്വീപിൻറെ പസഫിക് ഭാഗത്താണ് കിങ് കോവ് സ്ഥിതി ചെയ്യുന്നത് കോൾഡ് ബേയക്ക് 18 miles (29 km) തെക്കുകിഴക്കായും ആങ്കറേജിന് 620 miles (1,000 km) തെക്കുപടിഞ്ഞാറുമായാണ് സ്ഥാനം. ഏകദേശം 55* 03'N അക്ഷാംശത്തിനും 162* 19' W രേഖാംശത്തിലുമാണ പട്ടണം സ്ഥിതി ചെയ്യുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിൻറെ ആകെ വിസ്തൃതി 29.8 square miles (77 km2) ആണ്. ഇതിൽ 25.3 square miles (66 km2) ഭാഗം കരയും ബാക്കി 4.5 square miles (12 km2) (15.23%) ഭാഗം വെള്ളവുമാണ്.
ഏതാനും ചരൽക്കല്ല് റോഡുകളൊഴിച്ചാൽ കിങ് കോവിൽ പരിമിതമായ ഗതാഗത സൊകര്യങ്ങളേയുള്ളു. പ്രധാനമായും വായു മാർഗ്ഗവും ജലമാർഗ്ഗവും പട്ടണത്തിൽ എത്തിച്ചേരാം. പട്ടണത്തിൻറെ വടക്കു ഭാഗത്തുള്ള കിങ് കോവ് വിമാനത്താവളത്തിലേയ്ക്ക് 4.5 മൈൽ നീളമുള്ള ഒരു റോഡുണ്ട്. രണ്ടു അഗ്നിപർവ്വത ശിഖരങ്ങളുടെ ഇടയ്ക്കുള്ള താഴ്വരയിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.
കിങ് കോവ് സ്കൂൾ അലേഷ്യൻ ഈസ്റ്റ് ബറോ സ്കൂൾ ഡിസ്ട്രക്റ്റിലെ ഒരംഗമാണ്. പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകളിലായി ഏകദേശം 110 കുട്ടികളും അവരെ പഠിപ്പിക്കാൻ 12 അദ്ധ്യാപകരും ഇവിടെയുണ്ട്.
2000 ലെ സെൻസസിൽ [8] പട്ടണത്തിൽ ആകെ 792 പേർ സ്ഥിരതാമസക്കാരും, 170 ഗൃഹസമുഛയങ്ങളും, 116 കുടുംബങ്ങളും ഉള്ളതായി കണക്കാക്കിയിരിക്കുന്നു. പട്ടണത്തിലെ ജനസാന്ദ്രത് സ്ക്വയർ മൈലിന് (12.1/km²) 31.3 പേരാണ്. പാർപ്പിടങ്ങളുടെ ശരാശരി സാന്ദ്രത കണക്കാക്കിയാൽ ഓരോ 8.2 സ്ക്വയർ മൈലിലും (3.2/km²) 207 പാർപ്പിട സമുഛയങ്ങളാണുള്ളത്. പട്ടണത്തിലെ ജനങ്ങളുടെ വർഗ്ഗമനുസരിച്ചുള്ള കണക്കെടുത്താൽ 15.03% വെള്ളക്കാരും, 1.64% കറുത്തവർഗ്ഗക്കാരോ അല്ലെങ്കിൽ ആഫ്രക്കൻ അമേരിക്കക്കാരോ, 46.72% നേറ്റീവ് ഇന്ത്യക്കാർ 26.77% ഏഷ്യൻ വംശജർ, 0.13% പസഫി് ദ്വീപുകാർ, 5.93% മറ്റു വർഗ്ഗക്കാർ, 3.79% രണ്ടോ മൂന്നോ മാത്രം വർഗ്ഗങ്ങളിലുള്ളവരുമാണ്. ജനസംഖ്യയിൽ 7.45% ഹിസ്പാനിക്അല്ലെങ്കിൽ ലാറ്റിൻ വംശത്തിലുള്ളവരാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.