മഫ്രിയോനോ
സുറിയാനി ഓർത്തഡോക്സ് സഭയിലെ ഒരു പ്രാദേശിക അദ്ധ്യക്ഷൻ / From Wikipedia, the free encyclopedia
മഫ്രിയോനോ (സുറിയാനി: ܡܦܪܝܢܐ) എന്നത് അന്ത്യോഖ്യൻ സുറിയാനി യാക്കോബായ സഭാ അധികാരശ്രേണിയിൽ പാത്രിയർക്കീസിന്റെ തൊട്ട് താഴെയുള്ള പദവിയാണ്. സഭയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന സ്ഥാനമാണ് അതുകൊണ്ട് ഒരു മഫ്രിയോനോയുടെ അധികാരപദവിയായ മഫ്രിയാനേറ്റ്. അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിൽ മൂന്ന് മഫ്രിയാനേറ്റുകൾ ഉണ്ടായിട്ടുണ്ട്. ടഗ്രിത് കേന്ദ്രമായ പൗരസ്ത്യ മാഫ്രിയാനേറ്റ്, തൂർ അബ്ദീൻ കേന്ദ്രമായ അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന മാഫ്രിയാനേറ്റ്, ഇന്ത്യയിൽ സ്ഥാപിതമായ മാഫ്രിയാനേറ്റ് എന്നിവയാണവ. ഇതുകൂടാതെ സുറിയാനി കത്തോലിക്കാ സഭയിൽ ഇടക്കാലത്ത് സഭാഭരണം നിർവഹിച്ചിരുന്ന ഒരു മാഫ്രിയാനേറ്റുമുണ്ട്.[1]
വസ്തുതകൾ മഫ്രിയോനോ, പ്രദേശം ...
മഫ്രിയോനോ | |
---|---|
പ്രദേശം | ഇന്ത്യ |
വിവരണം | |
സഭാശാഖ | സുറിയാനി ഓർത്തഡോക്സ് സഭ |
ആചാരക്രമം | അന്ത്യോഖ്യൻ സുറിയാനി ആചാരക്രമം |
സ്ഥാപിതം | 559 |
ആദ്യ അധികാരി | അഹുദെമ്മെ (സുറിയാനി ഓർത്തഡോക്സ് കിഴക്കിന്റെ വലിയ മെത്രാപ്പോലീത്ത), മാറൂസോ (ആദ്യ മഫ്രിയോനോ) |
പാത്രിയർക്കീസ് | അന്ത്യോഖ്യാ പാത്രിയർക്കീസ് |
അടയ്ക്കുക