കിവി
From Wikipedia, the free encyclopedia
ന്യൂസിലാന്റ് ദ്വീപുകളിൽ കണ്ടുവരുന്ന പറക്കാൻ കഴിവില്ലാത്ത പക്ഷിയാണ് കിവി. ന്യൂസിലാന്റിന്റെ ദേശീയ ചിഹ്നവും കിവിയാണ്. ഈ പക്ഷികളുടെ പരിണാമ പ്രക്രിയ ഏറെ പഠനവിധേയമായമായിട്ടുണ്ട്. ഭൂമിശാസ്ത്ര പരമായ കാരണങ്ങളാൽ ലക്ഷക്കണക്കിന് വർഷങ്ങളായി ഒറ്റപ്പെട്ടു കിടന്നതും, ഭീഷണിയായി മറ്റുജന്തുക്കൾ ഇല്ലാതിരുന്നതും ഇവയുടെ പരിണാമത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആൺ കിളികൾ ഉണ്ടാക്കുന്ന ശബ്ദത്തിൽ നിന്നാണ് കിവി എന്ന പേരുണ്ടായത്.
വസ്തുതകൾ കിവി, ശാസ്ത്രീയ വർഗ്ഗീകരണം ...
കിവി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | ജീവികൾ |
Phylum: | |
Class: | പക്ഷികൾ |
Order: | Struthioniformes |
Family: | Apterygidae G.R. Gray, 1840 |
Genus: | Apteryx Shaw, 1813 |
Species | |
See text. |
അടയ്ക്കുക