ചക്രം
ഒരു അക്ഷത്തിൽ കറങ്ങാൻ കഴിയുന്ന ഉപാധിയെയാണ് ചക്രം / From Wikipedia, the free encyclopedia
ഒരു അക്ഷത്തിൽ കറങ്ങാൻ കഴിയുന്ന ഉപാധിയെയാണ് ചക്രം എന്ന് പറയുന്നത്. കറങ്ങുന്നതു വഴി ഭാരം വഹിച്ചുള്ള സ്ഥാനചലനം സാധ്യമാക്കുവാനോ, യന്ത്രഭാഗങ്ങളിൽ പ്രവർത്തിക്കുവാനോ, ഇവ സഹായിക്കുന്നു. അക്ഷത്തിൽ ഘടിപ്പിക്കപ്പെട്ടാ അച്ചുതണ്ടിന്റെ സഹായത്തോടെ ഉരുളുന്നത് വഴിയോ ഘർഷണത്തെ മറികടക്കുവാൻ കഴിയുന്നു. ചക്രത്തെ കറക്കുവാൻ ഒരു ബലം ആവശ്യമാണ്, ഗുരുത്വാകർഷണം വഴിയോ അല്ലെങ്കിൽ പുറമേ നിന്നുള്ള ബലപ്രയോഗത്തിലൂടെയോ ഇത് സാധ്യമാക്കുന്നു. ഇവയുടെ പ്രധാന ഉപയോഗം വാഹനങ്ങളിലും യന്ത്രങ്ങളിലുമാണ്.
ചക്രം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചക്രം (വിവക്ഷകൾ) എന്ന താൾ കാണുക. |