അമേരിക്കൻ എഴുത്തുകാരൻ From Wikipedia, the free encyclopedia
ജോൺ ഏർണസ്റ്റ് സ്റ്റെയിൻബെക്ക് (1902 ഫെബ്രുവരി 27 - 1968 ഡിസംബർ 20) അമേരിക്കയിലെ ഏറ്റവും പ്രശസ്തരും ഏറ്റവും വായിക്കപ്പെട്ടവരുമായ എഴുത്തുകാരിൽ ഒരാളാണ്. ഹൈസ്കൂളുകളിൽ ഏറ്റവുമധികം പഠിപ്പിക്കുന്ന പുസ്തകങ്ങളിലും ഇദ്ദേഹത്തിന്റെ കൃതികൾ ഉൾപ്പെടുന്നു.[2] 1962-ൽ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതികളായ മൂഷികരും മനുഷ്യരും (Of mice and men - 1937), ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ (Grapes of Wrath - 1939) എന്നിവ അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിലെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തെ വിശകലനം ചെയ്യുന്നു. ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ എന്ന കൃതിക്ക് പുലിറ്റ്സർ പുരസ്കാരം ലഭിച്ചു.[3] പ്രസിദ്ധീകരിച്ച ആദ്യത്തെ 75 വർഷങ്ങളിൽ ഇതിന്റെ 14 മില്യൺ കോപ്പികൾ വിറ്റഴിക്കപ്പെട്ടു.[4] സ്റ്റെയിൻബെക്കിന്റെ മിക്ക കൃതികളുടെയും പശ്ചാത്തലം മധ്യ കാലിഫോർണിയയിലെ സാലിനാസ് താഴ്വരയും കാലിഫോർണിയ കോസ്റ്റ് മലനിരകളിലുമാണ്.
ജോൺ സ്റ്റെയിൻബെക്ക് | |
---|---|
ജനനം | ജോൺ ഏർണസ്റ്റ് സ്റ്റെയിൻബെക്ക് , Jr. ഫെബ്രുവരി 27, 1902 സാലിനാസ്, കാലിഫോർണിയ |
മരണം | ഡിസംബർ 20, 1968 66) ന്യൂയോർക്ക് സിറ്റി, ന്യൂയോർക്ക്, അമേരിക്ക | (പ്രായം
തൊഴിൽ | നോവലിസ്റ്റ്, ചെറുകഥാകൃത്ത്, യുദ്ധവാർത്താ പ്രതിനിധി |
ശ്രദ്ധേയമായ രചന(കൾ) | The Grapes of Wrath, East of Eden, Of Mice and Men[1] |
അവാർഡുകൾ | സാഹിത്യത്തിനുള്ള നോബൽ സമ്മാനം 1962 |
കയ്യൊപ്പ് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.