തങ്കശ്ശേരി
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം / From Wikipedia, the free encyclopedia
കൊല്ലം ജില്ലയിൽ കൊല്ലം നഗരകേന്ദ്രത്തിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ അകലെയാണ് തങ്കശ്ശേരി. തങ്കമ്മശ്ശേരി എന്ന പദം ലോപിച്ചാണ് തങ്കശ്ശേരി എന്ന പേര് ഉണ്ടായത്.
വസ്തുതകൾ തങ്കശ്ശേരി തങ്കശ്ശേരി, രാജ്യം ...
തങ്കശ്ശേരി തങ്കശ്ശേരി | |
---|---|
നഗരപ്രാന്തം | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | Kollam |
• ഭരണസമിതി | Kollam Municipal Corporation(KMC) |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 691007 |
വാഹന റെജിസ്ട്രേഷൻ | KL-02 |
ലോക്സഭാ മണ്ഡലം | Kollam |
Civic agency | Kollam Municipal Corporation |
Avg. summer temperature | 34 °C (93 °F) |
Avg. winter temperature | 22 °C (72 °F) |
വെബ്സൈറ്റ് | http://www.kollam.nic.in |
അടയ്ക്കുക
ഇവിടത്തെ തങ്കശ്ശേരി വിളക്കുമാടം (ലൈറ്റ്ഹൌസ്) പ്രസിദ്ധമാണ്. തങ്കശ്ശേരി കടൽ മുനമ്പിൽ നിന്നും സമീപപ്രദേശത്തുള്ള ജോനകപ്പുറത്തുനിന്നും രണ്ട് കടൽത്തിട്ടകൾ (ബ്രേക്ക് വാട്ടർ) പണിത് കടലിനെ തടഞ്ഞുനിറുത്തിയതു കാരണം മത്സ്യബന്ധനം ഈ പ്രദേശങ്ങളിൽ വർദ്ധിച്ചിട്ടുണ്ട്. തങ്കശ്ശേരിയും സമീപ പ്രദേശങ്ങളും മത്സ്യബന്ധനത്തിനു പണ്ടുകാലം മുതൽക്കേ അനുയോജ്യമായിരുന്നു.