തെങ്ങ്
പനവർഗ്ഗത്തിൽ പെടുന്ന ശാഖകളില്ലാതെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷം / From Wikipedia, the free encyclopedia
പനവർഗ്ഗത്തിൽപ്പെടുന്ന ശാഖകളില്ലാതെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷമാണ് തെങ്ങ് (Cocos nucifera) അഥവാ കേരവൃക്ഷം. കൊക്കോസ് ജനുസിൽ ഇന്നു നിലവിലുള്ള ഏക അംഗമാണ് തെങ്ങ്. തീരപ്രദേശങ്ങളിൽ സാധാരണ കണ്ടുവരുന്നു. 18 മുതൽ 20 മീറ്റർ വരെയാണ് ശരാശരി ഉയരം 30 മീറ്ററോളം വളരുന്ന തെങ്ങുകളും അപൂർവ്വമല്ല. ലോകമെങ്ങുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നീർവാർച്ചയുള്ള മണ്ണിൽ തെങ്ങു വളരുന്നു. കേരളത്തിന്റെ സംസ്ഥാനവൃക്ഷമാണ് തെങ്ങ്. കേരളീയർ അവർക്ക് എന്തും നൽകുന്ന വൃക്ഷം എന്ന അർത്ഥത്തിൽ തെങ്ങിനെ കല്പവൃക്ഷം എന്നും വിളിക്കുന്നു.കേരളത്തിലെ ഏറ്റവുംമികച്ച തെങ്ങ് ഇനമായി കുറ്റ്യാടി തെങ്ങിനെ കണക്കാക്കുന്നു
- ഇതും കാണുക: കുറ്റ്യാടി തേങ്ങ
വസ്തുതകൾ തെങ്ങ്, പരിപാലന സ്ഥിതി ...
തെങ്ങ് | |
---|---|
Coconut Tree (Coconut Palm) (Cocos nucifera) | |
ഭദ്രം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | Liliopsida |
Order: | Arecales |
Family: | |
Genus: | Cocos |
Species: | C. nucifera |
Binomial name | |
Cocos nucifera | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അടയ്ക്കുക