![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/a5/Triangle-001-mattathrigonam.png/640px-Triangle-001-mattathrigonam.png&w=640&q=50)
മട്ടത്രികോണം
ഒരു കോണളവ് 90 ഡിഗ്രി ആയ ത്രികോണം / From Wikipedia, the free encyclopedia
ഒരു ത്രികോണത്തിന്റെ രണ്ട് വശങ്ങൾ 90ഡിഗ്രിയിൽ സന്ധിയ്ക്കുന്നതുമൂലം ഒരു കോണളവ് 90 ഡിഗ്രി ആയ ത്രികോണമാണ് മട്ടത്രികോണം. ഉയരമോ നീളമോ അളക്കാനായി നിത്യജീവിതത്തിലും ശാസ്ത്രജീവിതത്തിലും ഇത്തരം ത്രികോണങ്ങൾ ഉപയോഗിയ്ക്കുന്നു.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
![](http://upload.wikimedia.org/wikipedia/commons/thumb/a/a5/Triangle-001-mattathrigonam.png/640px-Triangle-001-mattathrigonam.png)
രണ്ട് വശങ്ങളുടെ അളവുകളോ ഇടയിലുള്ള കോണളവുകളോ തന്നിരുന്നാൽ മൂന്നാമത്തെ വശം കണ്ടുപിടിയ്ക്കാൻ മട്ടത്രികോണങ്ങൾ ഉപയോഗിയ്ക്കാറുണ്ട്. ഇതിനായി പൈതഗോറസ്സ് സിദ്ധാന്തമാണ് ഉപയോഗിയ്ക്കുന്നത്. ഈ സിദ്ധാന്തം ത്രികോണത്തിന്റെ മൂന്നുവശങ്ങളും അവയുടെ ഉൾക്കോണുകളും തമ്മിലുള്ള ബന്ധത്തെ ആണ് വിവരിയ്ക്കുന്നത്.
ഒരു മട്ടത്രികോണത്തിന്റെ മൂന്നുവശങ്ങൾ പാദം, ലംബം, കർണ്ണം ഇവയാണ്. പാദം, ലംബം ഇവ തമ്മിലുണ്ടാക്കുന്ന കോണളവ് 90 ഡിഗ്രി ആയിരിയ്ക്കും. ഈ കോണിനു എതിരേ കിടക്കുന്ന വശമാണ് കർണ്ണം.
![]() |
ജ്യാമിതിയുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |