മലങ്കര മാർത്തോമാ സുറിയാനി സഭ
From Wikipedia, the free encyclopedia
സ്വയംഭരണാധികാരമുള്ള ഒരു സ്വതന്ത്ര പൗരസ്ത്യ നവീകരണ[1] സഭയാണ് മാർത്തോമ്മാ സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര മാർ തോമാ സുറിയാനി സഭ. സുറിയാനി പാരമ്പര്യത്തിലുള്ള ആരാധനാരീതികൾ പിന്തുടരുമ്പോഴും മാർത്തോമ്മാ സഭ അതിന്റെ ദൈവശാസ്ത്രത്തിലും പ്രബോധനങ്ങളിലും നവീകരണദർശനം പുലർത്തുന്നു. യാക്കോബിന്റെ തക്സ എന്നറിയപ്പെടുന്ന പാശ്ചാത്യസുറിയാനി ആരാധനാക്രമത്തിന്റെ നവീകരിച്ച പരിഭാഷകൾ മാർത്തോമാ സഭ ഉപയോഗിക്കുന്നു.
മലങ്കര മാർത്തോമ്മാ സുറിയാനി സഭ | |
---|---|
ചുരുക്കെഴുത്ത് | MTC |
വർഗം | പൗരസ്ത്യ നവീകരണ സഭകൾ |
വിഭാഗം | പൗരസ്ത്യ ക്രിസ്തീയത |
വീക്ഷണം | പൗരസ്ത്യ നവീകരണ ക്രിസ്തീയത (Oriental Reformed)[1][2][3] |
മതഗ്രന്ഥം |
|
ദൈവശാസ്ത്രം | നവീകരണ ദൈവശാസ്ത്രം |
സഭാ സംവിധാനം | എപ്പിസ്കോപ്പൽ |
സഭാഭരണം | മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് |
മാർത്തോമാ മെത്രാപ്പോലീത്ത | മാർ തോമാ XXII തിയോഡോഷ്യസ് |
സഭാ സംസർഗ്ഗം | ആംഗ്ലിക്കൻ കൂട്ടായ്മ, മലബാർ സ്വതന്ത്ര സുറിയാനി സഭ |
പ്രദേശം | ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, ഓഷ്യാനിയ, യൂറോപ്പ്യൻ യൂണിയൻ, യു. കെ, കാനഡ, പേർഷ്യൻ ഗൾഫ് തുടങ്ങിയ പ്രവാസീ മേഖലകളും |
ഭാഷ | സുറിയാനി, മലയാളം, ഇംഗ്ലീഷ് |
ആരാധനാക്രമം | നവീകൃത അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം - മാർ യാക്കോബിന്റെ ആരാധനാക്രമം. |
മുഖ്യകാര്യാലയം | പുലാത്തീൻ അരമന, തിരുവല്ല, കേരളം |
ഭരണമേഖല | ലോകവ്യാപകം |
അധികാരമേഖല | ലോകവ്യാപകം |
സ്ഥാപകൻ | മാർത്തോമാശ്ലീഹാ (പാരമ്പര്യം അനുസരിച്ച്), പാലക്കുന്നത്ത് അബ്രാഹാം മല്പാൻ, പാലക്കുന്നത്ത് മാത്യൂസ് അത്തനാസിയോസ് മാർത്തോമാ |
ഉത്ഭവം | ക്രി. വ. 52 (പാരമ്പര്യം അനുസരിച്ച്) 1876 മലബാർ പ്രദേശം |
അംഗീകാരം | നവീകരണ |
മാതൃസഭ | സുറിയാനി ഓർത്തഡോക്സ് സഭ |
ഉരുത്തിരിഞ്ഞത് | മാർ തോമാ ക്രിസ്ത്യാനികളിൽ നിന്ന്[4][5][6][7] |
പിളർപ്പുകൾ | പാത്രിയർക്കീസ് കക്ഷി (മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ - 1876) സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭ (1961) |
വെബ്സൈറ്റ് | marthoma.in |
യേശു ക്രിസ്തുവിന്റെ അപ്പോസ്തോലന്മാരിലൊരുവനായിരുന്ന മാർ തോമാ ശ്ലീഹയാൽ ക്രൈസ്തവരാക്കപ്പെട്ടുവെന്ന് പരമ്പരാഗതമായി കരുതപ്പെടുന്ന മാർ തോമാ നസ്രാണികളിൽ ഉൾപ്പെട്ട മാർത്തോമ്മാ സഭ "അപ്പോസ്തോലനാൽ സ്ഥാപിതവും, സാർവ്വത്രികവും, വേദപുസ്തകം വിശ്വാസത്തിന് അടിസ്ഥാനമാക്കിയിട്ടുള്ളതും, സുവിശേഷം ആദർശമായി സ്വീകരിച്ചിട്ടുള്ളതും, എക്യുമെനിക്കൽ ദർശനത്തോടുകൂടിയതും, പൗരസ്ത്യ ആരാധനരീതി അവലംബിച്ചിട്ടുള്ളതും, ജനാധിപത്യ ക്രമത്തിൽ നടത്തപ്പെടുന്നതും, പൗരോഹിത്യ ശ്രേണിയൊടുകൂടിയതുമായ" സഭയായി[8] തങ്ങളെ ദർശിക്കുന്നു.
മാർത്തോമ്മാ മെത്രാപ്പോലിത്ത ആണ് മാർത്തോമ്മാ സഭയുടെ തലവൻ. മാർത്തോമ്മാ മെത്രാപ്പോലീത്ത സ്ഥാനം തോമാ ശ്ലീഹായുടെ മലങ്കര സിംഹാസനത്തിന്റെ പിന്തുടർച്ചയായാണ് സഭ കാണുന്നത്. ഇപ്പോഴത്തെ മാർത്തോമ്മാ മെത്രാപ്പോലീത്ത തിയോഡോഷ്യസ് മാർത്തോമ്മയാണ്.[9] മെത്രാപ്പോലീത്തയുടെ ആസ്ഥാനം കേരളത്തിലെ പത്തനംതിട്ട ജില്ലയിലുള്ള തിരുവല്ലയിലെ പുലാത്തീനിലാണ്. സഭയുടെ ആസ്ഥാനവും തിരുവല്ലയിൽ തന്നെയാണ്
ഏതാണ്ട് പതിനാറ് ലക്ഷത്തോളം[10] അംഗങ്ങൾ ഈ സഭയിൽ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഈ സഭയിലെ ഭൂരിഭാഗം അംഗങ്ങളും കേരളത്തിൽ ആണുള്ളത്. ഇന്ത്യയിലുള്ള മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഈ സഭയുടെ സാന്നിദ്ധ്യം ഉണ്ട്. മലയാളികൾ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറി പാർത്തതിനാൽ വടക്കെ അമേരിക്ക, മദ്ധ്യപൂർവേഷ്യൻ രാജ്യങ്ങൾ, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ, മലേഷ്യ, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലും ഇന്ന് ഈ സഭ സാന്നിദ്ധ്യം അറിയിക്കുന്നു്നു. മാർത്തോമ സഭയുടെ സുവിശേഷ,പ്രവർത്തനങ്ങളിലൂട പല സംസ്ഥാനങ്ങളിൽ ഉള്ളവരും, നേറ്റീവ് ഇന്ത്യൻ, മെക്സിക്കൻ സമൂഹങ്ങളിൽ നിന്ന് ഉള്ളവരും സഭയുടെ അംഗത്വത്തിൽ വന്നുനു ചേരുന്നു.മലയാളം, മറാട്ടി , ഹിന്ദി, തമിഴ്, കന്നഡ, ഒടിയ, തെലുഗു, ബംഗാളി, സ്പാനിഷ്, തുടങ്ങിയ ഭാഷകളിൽ സഭയുട അംഗങ്ങൾ ആരാധിച്ചുവരുന്നു. Archived 2021-04-13 at the Wayback Machine. Archived 2021-04-13 at the Wayback Machine.
മലബാർ സ്വതന്ത്ര സുറിയാനി സഭ (തൊഴിയൂർ സഭ)യുമായിമായി കൂദാശാ, കൈവെയ്പ്പ് തുടങ്ങിയ കാര്യങ്ങളിലും ആംഗ്ലിക്കൻ സഭ, ദക്ഷിണേന്ത്യൻ സഭ (CSI), ഉത്തരേന്ത്യൻ സഭ (CNI) എന്നീ സഭകളുമായി കൂദാശേതര വിഷയങ്ങളിലും മാർത്തോമ്മാ സഭ സംസർഗ്ഗത്തിലാണ്. ഇതിന് പുറമെ മലങ്കര സഭയിലെ ഇതര വിഭാഗങ്ങളായ മലങ്കര കത്തോലിക്ക സുറിയാനി സഭ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, മലങ്കര യാക്കോബായ സുറിയാനി സഭ തുടങ്ങിയ സഭകളുമായി മാർത്തോമ്മാ സഭ സാഹോദര്യ ബന്ധം പുലർത്തുന്നു.