വാസ്തുശിൽപി
From Wikipedia, the free encyclopedia
കെട്ടിട നിർമ്മാണത്തിന്റെ രൂപകല്പകനും, കലാശില്പിയും, നിരൂപകനുമായ ഒരാളാണ് വാസ്തുശില്പി.കെട്ടിടങ്ങളുടെ രൂപകൽപ്പനയുമായി ബന്ധിപ്പിച്ച് കെട്ടിടങ്ങളുടെ ചുറ്റുപാടുകളോടു ബന്ധപ്പെട്ട് സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് ആർക്കിടെക്ച്ചർ പ്രാക്ടീസ് ചെയുന്നത്.
രൂപരേഖ തയ്യാറാക്കുന്ന ഒരു വാസ്തുശിൽപി, 1893. | |
തൊഴിൽ / ജോലി | |
---|---|
ഔദ്യോഗിക നാമം | Architect |
തരം / രീതി | ജീവിതപ്രവൃത്തി |
പ്രവൃത്തന മേഖല | വാസ്തുവിദ്യ real estate development നഗരാസൂത്രണം നിർമ്മാണം interior design Civil Engineering |
വിവരണം | |
അഭിരുചികൾ | technical knowledge, building design, planning and management skills[അവലംബം ആവശ്യമാണ്] |
വിദ്യാഭ്യാസ യോഗ്യത | see professional requirements |
പദോദ്പത്തിവിഷയകമായി നോക്കുമ്പോൾ ആർക്കിടെക്ട് എന്ന പദം ലാറ്റിൻ പദമായ ആർക്കിറ്റെക്ട്സ് (architectus) ഉരുത്തിരിഞ്ഞുണ്ടായതാണ്. ഗ്രീക്ക് ഭാഷയിൽ (arkhi-, chief + tekton, builder), ഇതിനർത്ഥം മുഖ്യ നിർമാതാവ് എന്നാണ്.
പ്രൊഫഷണലായി, ആർക്കിടെക്റ്റിന്റെ തീരുമാനങ്ങൾ പൊതു സംരക്ഷണത്തെ ബാധിക്കുന്നു, അതിനാൽ ഒരു വാസ്തുശില്പി തച്ചുശാസ്ത്രം പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് നേടുന്നതിനായി വിപുലമായ വിദ്യാഭ്യാസവും പ്രത്യേക പ്രായോഗികാനുഭവത്തിനായി പ്രായോഗിക പരിചയം ഉള്ളവരുടെ കീഴിൽ പ്രത്യേക പരിശീലനത്തിനു(internship) വിധേയമായിരിക്കണം. ഒരു വാസ്തുശില്പിയാകാൻ വേണ്ടതായ പ്രാക്റ്റിക്കൽ, ടെക്നിക്കൽ, അക്കാഡമിക്ക് കഴിവുകൾ അധികാരപരിധി അനുസരിച്ചു മാറുന്നതാണ്.