വിക്കി
ഉപയോക്താക്കൾക്ക് ഉള്ളടക്കം മെച്ചപ്പെടുത്താൻ സ്വാതന്ത്ര്യം നൽകുന്ന വെബ്സൈറ്റ് / From Wikipedia, the free encyclopedia
ഏതൊരു ഉപയോക്താവിനും വിവരങ്ങൾ കൂട്ടിച്ചേർക്കാനും, നീക്കം ചെയ്യാനും, മാറ്റംവരുത്താനുമുള്ള സ്വാതന്ത്ര്യവും സൗകര്യവും നൽകുന്ന വെബ്സൈറ്റുകളെയാണ് വിക്കി എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്. വളരെ എളുപ്പത്തിൽ വിവരങ്ങൾ ചേർക്കാം എന്നതിനാൽ, കൂട്ടായ്മയിലൂടെ രചനകൾനടത്താനുള്ള ഒരു മികച്ച ഉപാധി ആയി വിക്കികൾ മാറിയിട്ടുണ്ട്. വിക്കിപീഡിയ ഇതിനുള്ള മികച്ച ഉദാഹരണമാണ്. ഇത്തരത്തിൽ കൂട്ടായ്മയിലൂടെ കുറിപ്പുകളും ലേഖനങ്ങളും മറ്റുള്ള രചനകളും നടത്തുന്നതിനുള്ള സൗകര്യം നൽകുന്ന സോഫ്റ്റ്വെയറുകളെ കുറിക്കാനും വിക്കി എന്ന വാക്കു ഉപയോഗിക്കാറുണ്ട്. സോഫ്റ്റ്വെയർ രംഗത്ത് കൂട്ടായ്മയുടെ പുതിയ മാനങ്ങൾ നൽകുകയാണ് വിക്കി എന്ന ആശയം. ഒരു കൂട്ടം ഉപയോക്താക്കളാണ് ഇത്തരം ലേഖന സമുച്ചയം സാധാരണയായി രചിക്കുന്നത്. വിക്കിപ്പീഡിയയാണ് ഇന്നുള്ള ഏറ്റവും വലിയ വിക്കി.