വൈദ്യുതചാലകം (ആംഗലേയം: Electrical Conductor) - ചലനശേഷിയുള്ള വൈദ്യുതചാർജുള്ള കണങ്ങൾ അടങ്ങിയിരിക്കുന്ന വസ്തുക്കളാണ് ചാലകങ്ങൾ. ചാലകത്തിന്റെ രണ്ടു ബിന്ദുക്കളിൽ പൊട്ടൻഷ്യൽ വ്യത്യാസം ചെലുത്തിയാൽ മേൽപ്പറഞ്ഞ കണങ്ങൾ ചലിക്കാൻ തുടങ്ങുന്നു, അങ്ങനെ ആ ബിന്ദുക്കൾക്കിടയിലൂടെ ഓമിന്റെ നിയമത്തിനനുസൃതമായി വൈദ്യുതധാരാപ്രവാഹം പ്രത്യക്ഷപ്പെടുന്നു.

ചാലകം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചാലകം (വിവക്ഷകൾ) എന്ന താൾ കാണുക. ചാലകം (വിവക്ഷകൾ)

ലളിതമായി പറഞ്ഞാൽ വൈദ്യുതി കടത്തി വിടുന്ന വസ്തുക്കളെയാണ് ചാലകങ്ങൾ എന്നുപറയുന്നത്. സ്വർണം, ചെമ്പ്, വെള്ളി, അലുമിനിയം എന്നിങ്ങനെയുള്ള ലോഹങ്ങൾ എല്ലാം തന്നെ നല്ല ചാലകങ്ങളാണ്. എന്നാൽ അലോഹങ്ങളായ ചാലകങ്ങളും ഉണ്ട്.പ്രതിരോധം കൂടുന്നതിനനുസരിച്ച് ചാലകത കുറയും. വെള്ളിയാണ് ഏറ്റവും പ്രതിരോധം കുറവുള്ള ലോഹം.

സാധാരണ ചുറ്റുപാടിൽ എല്ലാ വസ്തുക്കളും വൈദ്യുതചാർജിന്റെ പ്രവാഹത്തെ പ്രതിരോധിക്കുന്നു. ഇത് താപം ഉണ്ടാക്കുന്നു. ആയതിനാൽ വൈദ്യുത ചാലകങ്ങളുടെ രൂപകൽപ്പനയിൽ, ചാലകത്തിന് കേടൊന്നും കൂടാതെ താങ്ങാൻ കഴിയുന്ന താപനില, അതിലൂടെ കടത്തി വിടേണ്ടുന്ന വൈദ്യുതധാരയുടെ പരമാവധി അളവ് മുതലായ ഘടകങ്ങൾ കണക്കിലെടുക്കേണ്ടത് പ്രധാനമാണ്. വൈദ്യുതി കടത്തിവിടുന്നതിനുള്ള വിമുഖതയെ പ്രതിരോധം എന്നുപറയാം.

അചാലകങ്ങളിൽ ചലനശേഷിയുള്ള വൈദ്യുതചാർജുള്ള കണങ്ങൾ ചാലകങ്ങളെ അപേക്ഷിച്ച് വളരേ കുറവായിരിക്കും.

ലോഹങ്ങൾ നല്ല വൈദ്യുതചാലകങ്ങൾ എന്നു മാത്രമല്ല നല്ല താപ ചാലകങ്ങൾ കൂടിയാണ്. എന്നാൽ എല്ലാ വൈദ്യുതചാലകങ്ങളും താപചാലകങ്ങളല്ല. വൈദ്യുതചാലകങ്ങളെ അവയുടെ പ്രതിരോധം അനുസരിച്ച് തരംതിരിക്കാം: പ്രതിരോധം ഏറ്റവും കൂടുതൽ ഉള്ള അചാലകങ്ങൾ (ആംഗലേയം: insulator), അചാലകങ്ങൾക്കും സാധാരണ ലോഹ ചാലകങ്ങൾക്കും ഇടയിൽ പ്രതിരോധം ഉള്ള അർദ്ധചാലകങ്ങൾ (ആംഗലേയം: semi conductor), പ്രതിരോധം തീരെ ഇല്ലാത്ത അതിചാലകങ്ങൾ (ആംഗലേയം: Super conductor) എന്നിങ്ങനെ. അതിചാലകത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രതിരോധം പൂജ്യമായ അവസ്ഥയെയാണ്.

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.