ഹ്യൂസ്റ്റൺ (ടെക്സസ്)
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ നഗരങ്ങളിൽ വച്ച് വലിപ്പത്തിൽ നാലാം സ്ഥാനത്തുള്ളതും ടെക്സസ് സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരവുമാണ് ഹ്യൂസ്റ്റൺ (ഉച്ചാരണം /ˈhjuːstən/). 2006ലെ കണക്കെടുപ്പുപ്രകാരം ഈ നഗരത്തിൽ 600 ചതുരശ്രമൈൽ (1,600 കി.മീ²). പ്രദേശത്ത് 2.14 ദശലക്ഷം ആളുകൾ വസിക്കുന്നു. ഹാരിസ് കൗണ്ടിയുടെ ആസ്ഥാനവും 5.6 ദശലക്ഷം ജനങ്ങൾ വസിക്കുന്നതും അമേരിക്കയിലെ ഏറ്റവും വലിയ ആറാമത്തെ മഹാനഗര (മെട്രോപ്പോളിറ്റൻ) പ്രദേശവുമായ ഹ്യൂസ്റ്റൺ–ഷുഗർലാൻഡ്–ബേടൗൺ മെട്രോപ്പോളീറ്റൻ പ്രദേശത്തിന്റെ സാമ്പത്തിക കേന്ദ്രവുമാണ് ഹ്യൂസ്റ്റൺ.
സിറ്റി ഓഫ് ഹ്യൂസ്റ്റൺ | |||
---|---|---|---|
| |||
Nickname(s): സ്പേസ് സിറ്റി | |||
ടെക്സസ് സംസ്ഥാനത്ത് ഹ്യൂസ്റ്റൺ നഗരത്തിന്റെ സ്ഥാനം | |||
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ | ||
സംസ്ഥാനം | ടെക്സസ് | ||
കൗണ്ടികൾ | ഹാരിസ് ഫോർട്ട് ബെൻഡ് മോണ്ഡ്ഗോമെറി | ||
Incorporated | ജൂൺ 5, 1837 | ||
• മേയർ | ബിൽ വൈറ്റ് | ||
• നഗരം | [[1 E+9_m²|1,558 ച.കി.മീ.]] (601.7 ച മൈ) | ||
• ഭൂമി | 1,501 ച.കി.മീ.(579.4 ച മൈ) | ||
• ജലം | 57.7 ച.കി.മീ.(22.3 ച മൈ) | ||
ഉയരം | 13 മീ(43 അടി) | ||
• നഗരം | 2,144,491 (നാലാമത്) | ||
• ജനസാന്ദ്രത | 1,471/ച.കി.മീ.(3,828/ച മൈ) | ||
• നഗരപ്രദേശം | 3,822,509 | ||
• മെട്രോപ്രദേശം | 5,628,101 (ജനസംഖ്യാ വലിപ്പത്തിൽ ആറാമത്) | ||
• Demonym | Houstonian | ||
സമയമേഖല | UTC-6 (CST) | ||
• Summer (DST) | UTC-5 (CDT) | ||
ഏരിയ കോഡ് | 713, 281, 832 | ||
FIPS code | 48-35000[3] | ||
GNIS feature ID | 1380948[4] | ||
വെബ്സൈറ്റ് | houstontx.gov |
1836 ഓഗസ്റ്റ് 30ന് സഹോദരന്മാരായ അഗസ്റ്റസ് ചാപ്പ്മാൻ അല്ലെനും ജോൺ കിർബി അല്ലെനും [5] ബഫല്ലോ ബയൂവിന്റെ തീരപ്രദേശങ്ങളിൽ ഹ്യൂസ്റ്റൻ സ്ഥാപിച്ചു. 1837 ജൂൺ 5ന് ഇതൊരു നഗരമായി ഇൻകോർപ്പറേറ്റ് ചെയ്തു. ഈ അവസരത്തിൽ അന്നത്തെ ടെക്സസ് റിപ്പബ്ലിക്കിന്റെ പ്രസിഡന്റും നഗരത്തിനു 25 മൈൽ (40 കി.മീ) കിഴക്കായി നടന്ന ജസീന്തോ യുദ്ധം നയിച്ച മുൻ ജനറലുമായ സാം ഹ്യൂസ്റ്റന്റെ നാമം നഗരത്തിനു നൽകുകയായിരുന്നു. അടിക്കടി വികാസം പ്രാപിച്ചുകൊണ്ടിരുന്ന തുറമുഖ, റെയിൽ വ്യവസായവും 1901-ലെ എണ്ണ നിക്ഷേപങ്ങൾ കണ്ടെത്തിയതും നഗരത്തിൽ ജനസംഖ്യാപ്രവാഹത്തിനു വഴിതെളിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടുകൂടി ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആരോഗ്യസംരക്ഷണ-ഗവേഷണ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ടെക്സസ് മെഡിക്കൽ സെന്റർ, നാസയുടെ മിഷൻ കണ്ട്രോൾ സെന്റർ ജോൺസൺ സ്പേസ് സെന്റർ എന്നിവ ഹ്യൂസ്റ്റണിൽ സ്ഥാപിക്കപ്പെട്ടു.
ഹ്യൂസ്റ്റന്റെ സമ്പദ്വ്യവസ്ഥ, ഊർജ്ജ, നിർമ്മാണ, വ്യോമനിർമ്മാണ, സാങ്കേതികത തുടങ്ങിയ മേഖലകളിലുള്ള വിവിധതരം വ്യവസായങ്ങളിൽ അധിഷ്ഠിതമാണ്; ഹ്യൂസണിലുള്ളതിനേക്കാൾ ഫോർച്ച്യൂൺ 500 കമ്പനികൾ ന്യൂയോർക്കിൽ മാത്രമാണുള്ളത്. വാണിജ്യപരമായി, ഹ്യൂസ്റ്റൺ, ഗാമാ വേൾഡ് സിറ്റി എന്ന പേരിൽ അറിയപ്പെടുന്നു. എണ്ണപ്പാടത്ത് ഉപയോഗിക്കുന്ന ഉപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരു പ്രധാന കേന്ദ്രവുമാണ് ഇത്. അമേരിക്കൻ ഐക്യനാടുകളിലെ തുറമുഖളിൽ വച്ച്, കൈകാര്യം ചെയ്യുന്ന ചരക്കിന്റെ ഭാരത്തിന്റെ മൊത്തക്കണക്കെടുത്താൽ ഏറ്റവുമധികം ടൺ കൈകാര്യം ചെയ്യുന്ന രണ്ടാമത്തെ തുറമുഖവും, ജലമാർഗ്ഗമുള്ള അന്താരാഷ്ട്രകാർഗോ ഏറ്റവുമധികം കൈകാര്യം ചെയ്യുന്ന തുറമുഖവുമാണ് ഹ്യൂസ്റ്റൺ തുറമുഖം.[6] അനേകം സംസ്കാരങ്ങളിൽനിന്നുള്ള ജനങ്ങളുള്ള ഈ നഗരം അനുദിനം വളരുന്ന ഒരു അന്താരാഷ്ട്ര സമൂഹത്തിനും വേദിയാണ്. ഇവിടെയുള്ള സാംസ്കാരിക സ്ഥാപനങ്ങൾ വർഷംതോറും 7 ദശലക്ഷം സന്ദർശകരെ ഹ്യൂസ്റ്റൺ മ്യൂസിക് ഡിസ്ട്രിക്റ്റിലേക്ക് ആകർഷിക്കുന്നു. ദൃശ്യകലകൾക്കും പ്രകടനകലകൾക്കുമുള്ള ഒരു സജീവവേദി മ്യൂസിക് ഡിസ്ട്രിക്റ്റിലുണ്ട്. വർഷം മുഴുവൻ പ്രധാന പ്രകടനകലകളിലെല്ലാം പ്രദർശനം നടത്തുന്ന ചുരുക്കം ചില അമേരിക്കൻ നഗരങ്ങളിലൊന്നാണ് ഹ്യൂസ്റ്റൺ.[7]