ടർക്കിയുടെ ദേശീയപതാക
From Wikipedia, the free encyclopedia
ചുവന്ന പശ്ചാത്തലത്തിൽ വെളുത്ത നിറമുള്ള ചന്ദ്രക്കലയും നക്ഷത്രവുമുള്ള രൂപകൽപ്പനയാണ് ടർക്കിയുടെ ദേശീയപതാകയ്ക്കുള്ളത് (Türk bayrağı). ചുവന്ന പതാക എന്നാണ് ഈ കൊടിയെ വിശേഷിപ്പിക്കാറ്.
വസ്തുതകൾ ഉപയോഗം, അനുപാതം ...
ഉപയോഗം | National flag and ensign |
---|---|
അനുപാതം | 2:3 |
സ്വീകരിച്ചത് | 1844 |
മാതൃക | ഒരു ചുവന്ന പശ്ചാത്തലത്തിൽ വെളുത്ത നിറമുള്ള ചന്ദ്രക്കലയും നക്ഷത്രവും. നടുക്ക് നിന്ന് വലത്തേയ്ക്ക് മാറി.[1] PAN: 186C RGB: 227, 10, 23 HEX: #E30A17 |
പേര് | ടർക്കിയുടെ പ്രസിഡന്റിന്റെ പതാക |
ഉപയോഗം | മറ്റുള്ളവ |
അനുപാതം | 2:3 |
പേര് | കസ്റ്റംസ് അഡ്മിനിസ്ട്രേഷന്റെ പതാക |
ഉപയോഗം | മറ്റുള്ളവ |
പേര് | ടർക്കിയുടെ സായുധസേനയുടെ കമാൻഡർ ഇൻ ചീഫിന്റെ പതാക. |
ഉപയോഗം | മറ്റുള്ളവ |
അനുപാതം | 1:1 |
അടയ്ക്കുക
ടർക്കിയുടെ ദേശീയപതാകയുടെ നിലവിലുള്ള രൂപം പഴയ ഓട്ടോമാൻ പതാകയിൽ നിന്ന് ഉരുത്തിരിഞ്ഞുണ്ടായതാണ്. പതിനെട്ടാം നൂറ്റാണ്ടിലാണ് ഓട്ടോമാൻ പതാക സ്വീകരിച്ചത്. 1844-ൽ അതിന്റെ അവസാന രൂപം നിലവിൽ വന്നു.
1936 മേയ് 29-ലെ ടർക്കിയിലെ ദേശീയ പതാകാ നിയമമനുസരിച്ച് കൊടിയുടെ വലിപ്പവും അനുപാതവും ചുവന്ന നിറത്തിന്റെ മാനദണ്ഡങ്ങളും നിഷ്കർഷിച്ചിട്ടുണ്ട്.[2]