ഹഖാമനി സാമ്രാജ്യം
From Wikipedia, the free encyclopedia
വിശാല ഇറാന്റെ (ഇറാൻ ഗണ്യമായ സാംസ്കാരിക സ്വാധീനം ചെലുത്തിയ പ്രദേശങ്ങളുടെ) ഭൂരിഭാഗം ഭൂവിഭാഗവും ഭരിച്ച ആദ്യത്തെ പേർഷ്യൻ സാമ്രാജ്യം ആയിരുന്നു ഹഖാമനി സാമ്രാജ്യം. ഹഖാമനീഷിയാൻ പേർഷ്യൻ സാമ്രാജ്യം, അക്കീമെനിഡ് സാമ്രാജ്യം (പേർഷ്യൻ: هخامنشیان IPA: [haχɒmaneʃijɒn]) എന്നിങ്ങനെയും അറിയപ്പെടുന്നു. ക്രി.മു. 550 മുതൽ ക്രി.മു. 330 വരെ നിലനിന്നിരുന്ന ഇത് രണ്ടാമത്തെ മഹത്തായ ഇറാനിയൻ സാമ്രാജ്യമായി കണക്കാക്കുന്നു. (മെഡിയൻ സാമ്രാജ്യം ആയിരുന്നു ആദ്യത്തേത്). സാമ്രാജ്യത്തിന്റെ അധികാരോന്നതിയിൽ 75 ലക്ഷം ചതുരശ്ര കിലോമീറ്ററോളം വിസ്തൃതിയുണ്ടായിരുന്ന അക്കീമെനിഡ് സാമ്രാജ്യം ഗ്രീക്ക്-റോമൻ പുരാതന പാരമ്പര്യം അവകാശപ്പെടാവുന്ന സാമ്രാജ്യങ്ങളിൽ ഭൂമിശാസ്ത്രപരമായി ഏറ്റവും വലുതായിരുന്നു.
അക്കീമെനിഡ് പേർഷ്യൻ സാമ്രാജ്യം[൧] هخامنشیان ഹഖാമനിഷിയാൻ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
ബി.സി.ഇ. 550–330 | |||||||||||||
Achaemenid Empire at its greatest extent under Emperor Darius the Great in 500 BC. | |||||||||||||
പദവി | സാമ്രാജ്യം | ||||||||||||
തലസ്ഥാനം | അൻഷാൻ, എക്ബറ്റാന, പാസർഗഡേ, പെർസിപ്പോളിസ്, Susa | ||||||||||||
പൊതുവായ ഭാഷകൾ | പേർഷ്യൻ, എലാമൈറ്റ്, അരമായ,ഹീബ്രു | ||||||||||||
മതം | സൊറോസ്ട്രിയനിസം[൨] | ||||||||||||
ഗവൺമെൻ്റ് | ഏകാധിപത്യം | ||||||||||||
• 559 BC–529 BC | Cyrus II the Great | ||||||||||||
• | Darius I the Great | ||||||||||||
• 336 BC–330 BC | Darius III | ||||||||||||
ചരിത്ര യുഗം | Ancient history | ||||||||||||
• സ്ഥാപിതം | ബി.സി.ഇ. 550 | ||||||||||||
• കാംബിസെസ് രണ്ടാമൻ പുരാതന ഈജിപ്ത് പിടിച്ചടക്കി. | ബി.സി.ഇ. 525 | ||||||||||||
• പെഴ്സെപൊളിസ് നഗരത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. | ബി.സി.ഇ. 515 | ||||||||||||
• ഗ്രീക്കോ പേർഷ്യൻ യുദ്ധങ്ങൾ | ബി.സി.ഇ. 498–448 | ||||||||||||
• ഈജിപ്തുകാരുടെ കലാപം വിജയിച്ച് ഈജിപ്ത് സ്വതന്ത്രമായി. | ബി.സി.ഇ. 404 | ||||||||||||
• അർടാക്സെർക്സെസ് മൂന്നാമൻ ഈജിപ്ത് തിരിച്ചുപിടിച്ചു. | ബി.സി.ഇ. 343 | ||||||||||||
• അലക്സാണ്ടറുമായുള്ള യുദ്ധത്തിൽ പരാജയം | ബി.സി.ഇ. 334 –330 | ||||||||||||
• അലക്സാണ്ടറുമായുള്ള യുദ്ധത്തിൽ പരാജയം | ബി.സി.ഇ. 334 –330 330 | ||||||||||||
ബി.സി.ഇ. 330 | |||||||||||||
നാണയവ്യവസ്ഥ | Daric and Siglos | ||||||||||||
|
ക്രി.മു. ആറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ മഹാനായ സൈറസ് സ്ഥാപിച്ച ഈ സാമ്രാജ്യം, അതിന്റെ സുവർണദശയിൽ ഗ്രീസ് മുതൽ ഇന്ത്യവരെയും റഷ്യൻ തുർക്കിസ്താൻ മുതൽ ഉത്തര ഈജിപ്ത് വരെയുമായി മൂന്ന് ഭൂഖണ്ഡങ്ങളിൽ പരന്നുകിടന്നു. അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, മദ്ധ്യേഷ്യ, ഏഷ്യാ മൈനർ, ത്രേസ്, കരിങ്കടലിന്റെ തീരപ്രദേശങ്ങളുടെ ഭൂരിഭാഗവും, ഇറാഖ്, വടക്കൻ സൗദി അറേബ്യ, ജോർഡാൻ, ഇസ്രയേൽ, ലെബനൻ, സിറിയ, പുരാതന ഈജിപ്തിന്റെ എല്ലാ പ്രധാന ജനവാസ കേന്ദ്രങ്ങളും, തുടങ്ങി പടിഞ്ഞാറ് ലിബിയ വരെ അക്കീമെനിഡ് സാമ്രാജ്യം വ്യാപിച്ചു.
പാശ്ചാത്യ ചരിത്രത്തിൽ അക്കീമെനിഡ് സാമ്രാജ്യം ഗ്രീക്കോ-പേർഷ്യൻ യുദ്ധങ്ങളിൽ ഗ്രീക്ക് നഗര രാഷ്ട്രങ്ങളുടെ ശത്രുവായി അറിയപ്പെടുന്നു. ബാബിലോണിയൻ ബന്ധനത്തിൽ നിന്നും ഇസ്രയേലികളെ മോചിപ്പിച്ചതിനും അരമായ ഭാഷ സാമ്രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ ആക്കിയതിനും ആയിരുന്നു ഈ ശത്രുത. സാമ്രാജ്യത്തിന്റെ ബൃഹത്തായ വിസ്തൃതിയും നീണ്ടകാലത്തെ നിലനിൽപ്പും കാരണം ഇന്നും ലോകത്തിനു ചുറ്റുമുള്ള രാജ്യങ്ങളിൽ ഭാഷ, മതം, വാസ്തുവിദ്യ, തത്ത്വചിന്റ, നിയമം, സർക്കാർ എന്നിവയിൽ പേർഷ്യൻ സ്വാധീനം നിലനിൽക്കുന്നു.