ഫോസ്ഫറസ്
അണുസംഖ്യ 15 ആയ രാസ മൂലകം / From Wikipedia, the free encyclopedia
അണുസംഖ്യ 15 ആയ മൂലകമാണ് ഫോസ്ഫറസ്. P ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഗ്രീക്കുഭാഷയിൽ ഫോസ് എന്നതിന് ‘പ്രകാശം’ എന്നും ഫൊറസ് എന്നതിന് ‘വാഹകൻ’ എന്നുമാണ് അർത്ഥം. ഇതിൽ നിന്നാണ് ഫോസ്ഫറസ് എന്ന നാമത്തിന്റെ ഉൽഭവം. 'ഭാവഹം' എന്നാണ് ഈ മൂലകത്തിന്റെ മലയാളനാമധേയം. ആവർത്തനപ്പട്ടികയിൽ നൈട്രജന്റെ ഗ്രൂപ്പിൽ ഉൾപ്പെടുന്ന ഫോസ്ഫറസ്, ഫോസ്ഫേറ്റ് പാറകളിൽ നിന്നുമാണ് സാധാരണയായി ലഭിക്കുന്നത്. എങ്കിലും നൈട്രജനിൽ നിന്നും വ്യത്യസ്തമായി പ്രവർത്തനശേഷി കൂടിയ ഒരു മൂലകമാണിത്. അതു കൊണ്ടുതന്നെ പ്രകൃതിയിൽ ഇത് സ്വതന്ത്ര രൂപത്തിൽ കാണപ്പെടുന്നേയില്ല.
waxy white (yellow cut), red (granules centre left, chunk centre right), and violet phosphorus | ||||||||||||||||||||
Phosphorus | ||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Pronunciation | /ˈfɒsfərəs/ | |||||||||||||||||||
രൂപാന്തരങ്ങൾ | white, red, violet, black and others (see Allotropes of phosphorus) | |||||||||||||||||||
Appearance | waxy white/ red/ black/ colorless/ yellow | |||||||||||||||||||
Phosphorus ആവർത്തനപ്പട്ടികയിൽ | ||||||||||||||||||||
ഗ്രൂപ്പ് | group 15 (pnictogens) | |||||||||||||||||||
പിരീഡ് | period 3 | |||||||||||||||||||
ബ്ലോക്ക് | p-block | |||||||||||||||||||
ഇലക്ട്രോൺ വിന്യാസം | [Ne] 3s2 3p3 | |||||||||||||||||||
Electrons per shell | 2, 8, 5 | |||||||||||||||||||
Physical properties | ||||||||||||||||||||
Phase at STP | solid | |||||||||||||||||||
ദ്രവണാങ്കം | (white) 317.3 K (44.2 °C, 111.6 °F) | |||||||||||||||||||
ക്വഥനാങ്കം | 550 K (277 °C, 531 °F) | |||||||||||||||||||
Density (near r.t.) | (white) 1.823 g/cm3 (red) 2.34 g/cm3 (black) 2.69 g/cm3 | |||||||||||||||||||
ദ്രവീകരണ ലീനതാപം | (white) 0.66 kJ/mol | |||||||||||||||||||
Heat of vaporization | 12.4 kJ/mol | |||||||||||||||||||
Molar heat capacity | (white) 23.824 J/(mol·K) | |||||||||||||||||||
Vapor pressure (white)
| ||||||||||||||||||||
vapor pressure
| ||||||||||||||||||||
Atomic properties | ||||||||||||||||||||
Oxidation states | −3, −2, −1, +1,[1] +2, +3, +4, +5 (a mildly acidic oxide) | |||||||||||||||||||
Electronegativity | Pauling scale: 2.19 | |||||||||||||||||||
അയോണീകരണ ഊർജം |
| |||||||||||||||||||
ആറ്റോമിക ആരം | empirical: 100 pm calculated: 98 pm | |||||||||||||||||||
കൊവാലന്റ് റേഡിയസ് | 106 pm | |||||||||||||||||||
Van der Waals radius | 180 pm | |||||||||||||||||||
![]() | ||||||||||||||||||||
Other properties | ||||||||||||||||||||
Natural occurrence | primordial | |||||||||||||||||||
താപചാലകത | (white) 0.236 W/(m⋅K) | |||||||||||||||||||
കാന്തികത | no data | |||||||||||||||||||
ബൾക്ക് മോഡുലസ് | 11 GPa | |||||||||||||||||||
സി.എ.എസ് നമ്പർ | 7723-14-0 | |||||||||||||||||||
Isotopes of phosphorus കാ • [{{fullurl:Template:{{{template}}}|action=edit}} തി] | ||||||||||||||||||||
| ||||||||||||||||||||
![]() | references |
ജീവകോശങ്ങളിലെ ഡി.എൻ.എ., ആർ.എൻ.എ. എന്നിവയിലെ സുപ്രധാന ഘടകമാണ് ഫോസ്ഫറസ്. ഫോസ്ഫറസിന്റെ പ്രധാന വ്യാവസായികമായ ഉപയോഗം വളം നിർമ്മാണമാണ്.
സ്ഫോടകവസ്തുക്കൾ, നെർവ് ഏജന്റ് എന്ന രാസായുധങ്ങൾ, തീപ്പെട്ടി, കരിമരുന്ന്, കീടനാശിനി, ടൂത്ത് പേസ്റ്റ്, ഡിറ്റർജന്റ് എന്നിവയുടെ നിർമ്മാണത്തിനും ഫോസ്ഫറസും അതിന്റെ സംയുക്തങ്ങളും വ്യാപകമായി ഉപയോഗിക്കുന്നു.