അഥർവ്വവേദം
ഹിന്ദുമതത്തിലെ പുരാതന നാല് വേദ ഗ്രന്ഥങ്ങളിൽ ഒന്ന്. / From Wikipedia, the free encyclopedia
ചതുർവേദങ്ങളിൽ നാലാമത്തെ വേദമാണ് അഥർവ്വവേദം ( സംസ്കൃതം: अथर्ववेदः, ഇംഗ്ലീഷ്: Atharvaveda ). അഥർവ്വത്തിന്റെ വാഗർത്ഥം അഗ്നിപുരോഹിതനെന്നാണ്. ഈശ്വരോപാസന കൂടാതെ ആഭിചാരപ്രയോഗങ്ങളും, ആത്മരക്ഷ, ശത്രുനിവാരണം, ഐശ്വര്യപ്രാപ്തി എന്നിവയും പ്രതിപാദിക്കപ്പെടുന്നു. മറ്റ് വേദങ്ങളേക്കാൾ ആധുനികമാണ് അഥർവ്വവേദം ചാതുർവർണ്ണ്യസാമൂഹികവ്യവസ്ഥ നിലനിന്നിരുന്നതായി ചില മന്ത്രങ്ങളിൽ നിന്നും മനസ്സിലാക്കാം. ഭൂതപ്രേതപിശാചുക്കൾ, രക്ഷസ്സുകൾ എന്നിവയെ അടക്കുന്ന മന്ത്രങ്ങളും ആരോഗ്യരക്ഷക്കുള്ള മന്ത്രങ്ങളും അഥർവ്വവേദത്തിലുണ്ട്. പുരോഹിതനും മന്ത്രവാദിയും ഒരാളായിരുന്നു എന്നും അനുമാനിക്കാവുന്നതാണ്[1] . അഥർവവേദം എന്ന പേര് അതിലെ പ്രതിപാദ്യത്തെ ആധാരമാക്കിയുള്ളതല്ല. അഥർവൻ എന്ന ഒരു ഋഷിയിൽനിന്നാണ് ഈ പേരിന്റെ ഉത്പത്തി.
"അഥർവ്വവേദം" redirects here. For അഥർവ്വം (ചലച്ചിത്രം), see അഥർവ്വം (ചലച്ചിത്രം).