ജെങ്കിസ് ഖാൻ
മംഗോൾ സാമ്രാജ്യത്തിന്റെ സ്ഥാപകനും ഖാനും / From Wikipedia, the free encyclopedia
മംഗോൾ സാമ്രാജ്യത്തിന്റെ സ്ഥാപകനും ആദ്യത്തെ ഗ്രേറ്റ് ഖാനും (ഭരണാനാധികാരി) ചക്രവർത്തിയും ആയിരുന്നു മംഗോൾ വംശജനായ ചെങ്കിസ് ഖാൻ (മംഗോളിയായ്:чингис хаан). ആദ്യനാമം തെമുജിൻഅഥവാ തെമുചിൻ (കൊല്ലൻ എന്നർത്ഥം[2]) എന്നായിരുന്നു. സമീപസ്ഥങ്ങളായ പ്രദേശങ്ങളെ മാത്രം ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു മംഗോൾ സാമ്രാജ്യം. അദ്ദേഹത്തിന്റെ മരണശേഷം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായി ഇത് മാറി. സാമ്രാജ്യം സ്ഥാപിച്ചതിനുശേഷം സാർവത്രിക ഭരണാധികാരി എന്നർത്ഥമുള്ള ചെങ്കിസ് ഖാൻ എന്ന നാമധേയം പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹം ആരംഭിച്ച മംഗോളിയൻ ആക്രമണങ്ങൾ യുറേഷ്യയുടെ ഭൂരിഭാഗവും കീഴടക്കി, പടിഞ്ഞാറ് പോളണ്ടിലേക്കും മിഡിൽ ഈസ്റ്റിലെ ലെവന്റിലേക്കും എത്തി.
ചിംഗിസ് ഖാൻ | |
---|---|
ഭരണകാലം | 1206–1227 |
പൂർണ്ണനാമം | ചിംഗിസ് ഖാൻ (ജനന നാമം: തെമുജിൻ) മംഗോൾ ലിപി: |
പദവികൾ | ഖാൻ, ഖഗൻ |
ജനനം | ~1162 |
ജന്മസ്ഥലം | കെന്തീൻ മലകൾ, ഖമഗ മൊംഗോൾ (ഇന്നത്തെ മംഗോളിയ) |
മരണം | 1227 ഓഗസ്റ്റ് 25[1] |
മരണസ്ഥലം | ശിങ്ചിങ്, പടിഞ്ഞാറൻ ശിയ (ഇന്നത്തെ ചൈന) |
അടക്കം ചെയ്തത് | അജ്ഞാതം |
പിൻഗാമി | ഒഗെദെയ് ഖാൻ |
അനന്തരവകാശികൾ | ജോചി ചഗത്തൈ ഒഗെദെയ് തുലുയ് മറ്റും |
രാജവംശം | ബൊർജിഗിൻ |
പിതാവ് | യെസുഗെയ് |
മാതാവ് | ഹൊയെലുൻ |
തെമുചിൻ എന്നായിരുന്നു ചെങ്കിസ് ഖാന്റെ ആദ്യ നാമം. തന്റെ 44-ആം വയസിലാണ് തെമൂചിൻ, ഓങ്ഖാനെ സ്ഥാനഭ്രഷ്ടനാക്കി ചെങ്കിസ് ഖാൻ എന്ന പേരിൽ മംഗോളിയൻ വംശജരുടെ നേതാവായത്.[3] വടക്ക് കിഴക്കൻ ഏഷ്യയിലെ പല പ്രാകൃതഗോത്രങ്ങളെ ഏകീകരിച്ചുകൊണ്ട് 1206-ൽ ചെങ്കിസ് ഖാൻ എല്ലാ മംഗോളിയരുടേയും അധിപനായി (ഖാൻ). ഉടൻ തന്നെ ചൈനയടക്കം സമീപദേശങ്ങളിലെ ഇതരജനവിഭാഗങ്ങളെ കീഴടക്കാനായി ചെങ്കിസ്ഖാൻ പുറപ്പെട്ടു[2]. ഖാൻ ആയി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം ഏഷ്യയുടെ കിഴക്ക്, മദ്ധ്യ ഭാഗങ്ങളിലേക്ക് അധിനിവേശം നടത്തിക്കൊണ്ട് ആക്രമണോത്സുകമായ ഒരു വിദേശനയം പിന്തുടർന്നു. ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഏഷ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും മംഗോൾ സാമ്രാജ്യത്തിന്റെ കീഴിലായി.