പണിയിട പരിസ്ഥിതി
ഒരു ഗ്രാഫിക്കൽ ഉപഭോക്തൃ സമ്പർക്കമുഖം / From Wikipedia, the free encyclopedia
ഒരു ഓപറേറ്റിംഗ് സിസ്റ്റവും ഉപയോക്താവും തമ്മിലുള്ള ആശയവിനിമയം അനായാസകരമാക്കുവാൻ വേണ്ടി നിർമ്മിക്കപ്പെട്ടിട്ടുള്ള ഒരു ഗ്രാഫിക്കൽ ഉപഭോക്തൃ സമ്പർക്കമുഖത്തെ പണിയിട പരിസ്ഥിതി എന്നു പറയുന്നു. (ആംഗലേയം : Desktop Environment). പണിയിട വ്യവസ്ഥ അല്ലെങ്കിൽ പണിയിട സംവിധാനം എന്നും പറയാറുണ്ട്. ഇത് ഡെസ്ക്ടോപ്(പണിയിടം) അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇതൊരു ഓപറേറ്റിംഗ് സിസ്റ്റത്തിൽ കാണുന്ന എല്ലാ സംവിധാനങ്ങളേയും സൂചിപ്പിക്കുന്നില്ല. ചിലതെല്ലാം ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ ഭാഗവുമാകാം. ചില സമയങ്ങളിൽ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ മുഴുവൻ നിയന്ത്രണമേറ്റെടുക്കാൻ കമാന്റ്ലൈൻ ഇന്റർഫേസ് തന്നെ ആവശ്യമായിവരും.
ഒരു മനുഷ്യൻ എങ്ങനെയാണോ ഭൗതികലോകത്ത് ഓരോ ജോലികൾ കൈകാര്യം ചെയ്യുന്നത് അതുപോലെത്തന്നെ കമ്പ്യൂട്ടറിലും ചെയ്യാൻ പ്രാപ്തനാക്കുന്ന രീതിയിൽ ഒരു നല്ല സമ്പർമുഖം പ്രദാനം ചെയ്യുക എന്നതാണ് എല്ലാ പണിയിട പരിസ്ഥിതികളുടെയും അടിസ്ഥാന ലക്ഷ്യം. പണിയിട പരിസ്ഥിതിയുടെ പ്രധാന ഘടകങ്ങളെ 'വിമ്പ്'(WIMP) എന്നു സൂചിപ്പിക്കുന്നു. ജാലകങ്ങൾ(Windows), ചെറുചിത്രങ്ങൾ(Icons) മെനു(Menu), പോയിന്റർ(Pointer) എന്നിവയാണവ[1]. ഒരു പണിയിടത്തിന്റെ സമ്പർക്കമുഖത്തെ നിർണ്ണയിക്കുന്നതിനൊപ്പം ആ പണിയിടത്തിനെ പൂർത്തിയാക്കുന്ന പ്രോഗ്രാമുകളെയും പണിയിട പരിസ്ഥിതി ഉൾകൊള്ളുന്നു[2]. കെഡിഇയും കോമൺ ഡെസ്ക്ടോപ്പ് എൻവയോൺമെന്റുമാണ് ഈ ഉപയോഗത്തെ ജനപ്രിയമാക്കിയത്.