പ്ലൂട്ടോ
From Wikipedia, the free encyclopedia
സൗരയൂഥത്തിലെ ഒരു കുള്ളൻഗ്രഹമാണ് പ്ലൂട്ടോ. (ചിഹ്നങ്ങൾ: [7] ഉം .[8]) കൈപ്പർ വലയത്തിൽ ആദ്യമായി കണ്ടെത്തിയ പദാർത്ഥമാണ് പ്ലൂട്ടോ. 1930-ൽ അമേരിക്കകാരനായ ക്ലൈഡ് ടോംബോഗ് ആണ് ഈ വാമനഗ്രഹത്തെ കണ്ടെത്തിയത്. ഗ്രീക്കുപുരാണങ്ങളിലെ അധോലോകത്തിന്റെ ദേവനായ പ്ലൂട്ടോയുടെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്. വെനിഷ്യ ബെർണി(1918–2009) എന്ന 11 വയസുകാരിയാണ് പ്ലൂട്ടോ എന്ന പേരു നിർദ്ദേശിച്ചത്. കുള്ളൻ ഗ്രഹങ്ങളിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനമാണ് പ്ലൂട്ടോക്കുള്ളത്. പാറകളും ഐസുമാണ് ഇതിൽ പ്രധാനമായുമുള്ളത്[9]. ചന്ദ്രന്റെ വലിപ്പത്തിന്റെ മൂന്നിലൊന്നും പിണ്ഡത്തിന്റെ ആറിലൊന്നും മാത്രമാണിതിനുള്ളത്. സൂര്യനുമായുള്ള പ്ലൂട്ടോയുടെ അകലം ഏറ്റവും അടുത്തു വരുമ്പോൾ 30 ജ്യോതിർമാത്രയും ഏറ്റവും അകലെയാവുമ്പോൾ 49 ജ്യോതിർമാത്രയുമാണ്. ഇതു കാരണം ചില കാലങ്ങളിൽ പ്ലൂട്ടോ നെപ്റ്റ്യൂണിന്റെ പരിക്രമണപഥത്തിനകത്താകും. പ്ലൂട്ടോയെ 2006-ൽ ഗ്രഹങ്ങളുടെ പട്ടികയിൽ നിന്നും , കുള്ളൻ ഗ്രഹങ്ങളുടെ (Dwarf Planet) പട്ടികയിലേക്ക് തരം താഴ്ത്തുകയുണ്ടായി
കണ്ടെത്തൽ | |||||||||
---|---|---|---|---|---|---|---|---|---|
കണ്ടെത്തിയത് | Clyde W. Tombaugh | ||||||||
കണ്ടെത്തിയ തിയതി | February 18 1930 | ||||||||
വിശേഷണങ്ങൾ | |||||||||
MPC designation | 134340 Pluto | ||||||||
ചെറുഗ്രഹ വിഭാഗം | dwarf planet, TNO, plutoid, and KBO | ||||||||
Adjectives | Plutonian | ||||||||
ഭ്രമണപഥത്തിന്റെ സവിശേഷതകൾ | |||||||||
ഇപ്പോക്ക് J2000 | |||||||||
അപസൗരത്തിലെ ദൂരം | 7,375,927,931 km 49.30503287 AU | ||||||||
ഉപസൗരത്തിലെ ദൂരം | 4,436,824,613 km 29.65834067 AU | ||||||||
സെമി-മേജർ അക്ഷം | 5,906,376,272 km 39.48168677 AU | ||||||||
എക്സൻട്രിസിറ്റി | 0.24880766 | ||||||||
പരിക്രമണകാലദൈർഘ്യം | 90,613.3055 day 248.09 yr | ||||||||
സൈനോഡിക് പിരീഡ് | 366.73 day | ||||||||
Average പരിക്രമണവേഗം | 4.666 km/s | ||||||||
ചെരിവ് | 17.14175° 11.88° to Sun's equator | ||||||||
110.30347° | |||||||||
Argument of perihelion | 113.76329° | ||||||||
Known satellites | 4 | ||||||||
ഭൗതിക സവിശേഷതകൾ | |||||||||
ശരാശരി ആരം | 1,195 km[1] 0.19 Earths | ||||||||
1.795×107 km² 0.033 Earths | |||||||||
വ്യാപ്തം | 7.15×109 km³ 0.0066 Earths | ||||||||
പിണ്ഡം | (1.305 ± 0.007)×1022 kg[2] 0.0021 Earths | ||||||||
ശരാശരി സാന്ദ്രത | 2.03 ± 0.06 g/cm³[2] | ||||||||
പ്രതല ഗുരുത്വാകർഷണം | 0.58 m/s² 0.059 g | ||||||||
നിഷ്ക്രമണ പ്രവേഗം | 1.2 km/s | ||||||||
Sidereal rotation period | −6.387230 day 6 d 9 h 17 m 36 s | ||||||||
Equatorial rotation velocity | 47.18 km/h | ||||||||
Axial tilt | 119.591 ± 0.014° (to orbit)[2][3] | ||||||||
North pole right ascension | 133.046 ± 0.014°[2] | ||||||||
North pole declination | -6.145 ± 0.014°[2] | ||||||||
അൽബിഡോ | 0.49–0.66 (varies by 35%)[4][1] | ||||||||
| |||||||||
up to 13.65 (mean is 15.1)[1] | |||||||||
−0.7[5] | |||||||||
കോണീയ വ്യാസം | 0.065" to 0.115"[1][6] | ||||||||
അന്തരീക്ഷം | |||||||||
പ്രതലത്തിലെ മർദ്ദം | 0.30 Pa (summer maximum) | ||||||||
ഘടന (വ്യാപ്തമനുസരിച്ച്) | nitrogen, methane | ||||||||
2015 ജൂലൈ 14-ന് ന്യൂ ഹൊറൈസൺസ് ബഹിരാകാശ പേടകം പ്ലൂട്ടോയുടെ 12,500 കി.മീറ്റർ സമീപത്തു കൂടി കടന്നു പോയി. ഇത് ഭൂമിയിലേക്കയച്ച വിവരങ്ങൾ പൂർണ്ണമായും വിശകലനം ചെയ്യാൻ 16 മാസങ്ങൾ എടുക്കും. ഇതു വിശകലനം ചെയ്യുന്ന മുറക്ക് പ്ലൂട്ടോയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കിട്ടും.[10]