ഫിലിപ്പീൻസ്
തെക്കുകിഴക്കേ ഏഷ്യയിലെ ഒരു രാജ്യം / From Wikipedia, the free encyclopedia
തെക്കുകിഴക്കേ ഏഷ്യയിലെ ഒരു ദ്വീപുരാഷ്ട്രമാണ് ഫിലിപ്പീൻസ് (ഫിലിപ്പീനോ ഭാഷ: പിലിപ്പിനാസ്), ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് ദ് ഫിലിപ്പീൻസ് (Repúbliká ng̃ Pilipinas; RP). മനില ആണ് ഫിലിപ്പീൻസിന്റെ തലസ്ഥാനം. പശ്ചിമ ശാന്തസമുദ്രത്തിലെ 7,107 ദ്വീപുകൾ ചേർന്നതാണ് ഫിലിപ്പീൻസ്. ഇത്രയുമധികം ദ്വീപുകൾ ചേർന്ന ഫിലിപ്പീൻസ് ദ്വീപ് സമൂഹത്തിൽ 700 എണ്ണത്തിൽ മാത്രമേ ജനവാസമുളളൂ. ലോകം ചുറ്റി സഞ്ചരിച്ച ആദ്യ മനുഷ്യനായ പോർച്ചുഗീസ് നാവികൻ ഫെർഡിനൻസ് മഗല്ലൻ തന്റെ മഹാ യാത്ര പൂർത്തിയാക്കും മുമ്പ് ജീവൻ വെടിഞ്ഞത് ഫിലിപ്പിൻസിൽ വച്ചാണ്'. ആ മരണവും യാത്രയും ഫിലിപ്പിൻസിനെ നാലു നൂറ്റാണ്ടു നീണ്ട കോളനി വാഴ്ച്ചക്ക് കാരണമായിത്തീർന്നു. ആ അധിനിവേശമാണ് ഫിലീപ്പിൻസിനെ ഏഷ്യയിലെ ഏറ്റവും വലിയ കത്തോലിക്കാ ഭൂരിപക്ഷ രാജ്യവും പാശ്ചാത്യ വൽ കൃതരാജ്യവുമാക്കിയത്. പോർച്ചുഗൽക്കാരനായ മഗല്ലൻ സ്പെയിൻ രാജാവിനു വേണ്ടിയാണ് ആ യാത്ര നടത്തിയത്.അങ്ങനെ ഫിലിപ്പിൻസ് സ്പെയിന്റെ കോളനിയായി .മൂന്നര നൂറ്റാണ്ടിനു ശേഷം സ്പെയിൻ ഒഴിവായപ്പോൾ അമേരിക്കയുടെ കീഴിയായി. സ്പാനീഷ് രാജാവായ ഫിലിപ്പ് രണ്ടാമന്റെ പേര് രാജ്യത്തിന്റെ പേരായി മാറുകയും ചെയ്തു. വിവിധ ദ്വീപുകളിലായി വിവിധ തദ്ദേശീയ ആസ്ത്രൊനേഷ്യൻ സംസ്കാരങ്ങളും സ്പെയിൻ, ലാറ്റിൻ അമേരിക്ക, യു.എസ്.എ എന്നിവിടങ്ങളിൽ നിന്നുള്ള സ്വാധീനവും ഫിലിപ്പീൻസ് പ്രദർശിപ്പിക്കുന്നു.
റിപ്പബ്ലിക്ക് ഓഫ് ഫിലിപ്പീൻസ് Repúbliká ng̃ Pilipinas | |
---|---|
ദേശീയ മുദ്രാവാക്യം: Maka-Diyos, Makatao, Makakalikasan, at Makabansa (English: "For God, People, Nature and Country") | |
ദേശീയ ഗാനം: Lupang Hinirang "Chosen Land" | |
തലസ്ഥാനം | മനില |
വലിയ നഗരം | Quezon City |
ഔദ്യോഗിക ഭാഷകൾ | ഫിലിപ്പിനോ ഭാഷയും ഇംഗ്ലീഷും |
അംഗീകരിച്ച പ്രാദേശിക ഭാഷകൾ | Bikol, Cebuano, Ilocano, Hiligaynon, Kapampangan, Pangasinan, Tagalog, Waray-Waray[1] |
നിവാസികളുടെ പേര് | Filipino, Pinoy |
ഭരണസമ്പ്രദായം | Unitary presidential constitutional republic |
• President | റോഡ്രിഗോ ഡുറ്റെർട് |
• Vice President | Leni Robredo |
Independence | |
• Established | 1521 മാർച്ച് 16 |
• Declared | 1898 ജൂൺ 12 |
• Self-government | 1934 മാർച്ച് 24 |
• Independence recognized | 1946 ജൂലൈ 4 |
• Current constitution | 1987 ഫെബ്രുവരി 2 |
• ആകെ വിസ്തീർണ്ണം | 300,000 km2 (120,000 sq mi)[2] (72nd) |
• ജലം (%) | 0.61%[2] |
• 2008 estimate | 90.5 million[3] (12th) |
• 2007 census | 88,574,614 [4] |
• ജനസാന്ദ്രത | 295/km2 (764.0/sq mi) (32nd) |
ജി.ഡി.പി. (PPP) | 2006 estimate |
• ആകെ | $466.632 billion [5] (25th) |
• പ്രതിശീർഷം | $5,365.287[5] (99th) |
ജി.ഡി.പി. (നോമിനൽ) | 2006 estimate |
• ആകെ | $117.562 billion[5] (47th) |
• Per capita | $1,351.718[5] (117th) |
ജിനി (2003) | 44.5[2] Error: Invalid Gini value |
എച്ച്.ഡി.ഐ. (2007/2008) | 0.771[6] Error: Invalid HDI value · 90th |
നാണയവ്യവസ്ഥ | Peso (Filipino: piso ) (PHP) |
സമയമേഖല | UTC+8 (PST) |
കോളിംഗ് കോഡ് | 63 |
ഇൻ്റർനെറ്റ് ഡൊമൈൻ | .ph |
ഫിലിപ്പിനോകൾ പ്രധാനമായും ആസ്ത്രൊനേഷ്യൻ തായ്വഴിയിൽ ഉള്ളവരാണ്. ചില ഫിലിപ്പിനോകൾ സ്പാനിഷ്, ചൈനീസ്, അറബ് തായ്വഴികളിൽ നിന്നാണ്. [7]
മുൻപ് സ്പെയിനിന്റെയും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും കോളനി ആയിരുന ഫിലിപ്പീൻസിനു മൂന്നു ശതാബ്ദം നീണ്ട സ്പാനിഷ് ഭരണം കാരണം പാശ്ചാത്യ ലോകവുമായി, പ്രധാനമായും സ്പെയിനും ലാറ്റിൻ അമേരിക്കയുമായി, പല സാമ്യങ്ങളും ഉണ്ട്. റോമൻ കത്തോലിക്കാ മതം ആണ് പ്രധാന മതം. 1987-ലെ ഭരണഘടന അനുസരിച്ച് ഔദ്യോഗിക ഭാഷകൾ ഫിലിപ്പിനോ ഭാഷയും ഇംഗ്ലീഷും ആണ്. [8]