ബി.ബി.സി.
ബ്രിട്ടീഷ് ദേശീയ പ്രക്ഷേപണ സ്ഥാപനം / From Wikipedia, the free encyclopedia
ബ്രിട്ടീഷ് ദേശീയ പ്രക്ഷേപണ സ്ഥാപനമാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (ബിബിസി). ലണ്ടനിലെ വെസ്റ്റ്മിൻസ്റ്ററിലെ ബ്രോഡ്കാസ്റ്റിംഗ് ഹൗസിലാണ് ഇതിന്റെ ആസ്ഥാനം. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ദേശീയ പ്രക്ഷേപണ സ്ഥാപനമാണിത്.[4] കൂടാതെ ജീവനക്കാരുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്ററുമാണ് ഇത്. ഇതിൽ ആകെ 20,950 സ്റ്റാഫുകൾ ജോലി ചെയ്യുന്നു, അതിൽ 16,672 പേർ പൊതുമേഖലാ പ്രക്ഷേപണത്തിലാണ്.[5][6][7][8][9] പാർട്ട് ടൈം, ഫ്ലെക്സിബിൾ, ഫിക്സഡ്-കോൺട്രാക്ട് സ്റ്റാഫ് എന്നിവരെ ഉൾപ്പെടുത്തുമ്പോൾ മൊത്തം സ്റ്റാഫുകളുടെ എണ്ണം 35,402 ആണ്.[10]
Statutory corporation with a Royal charter | |
വ്യവസായം | Mass media |
മുൻഗാമി | British Broadcasting Company |
സ്ഥാപിതം | 18 ഒക്ടോബർ 1922; 101 വർഷങ്ങൾക്ക് മുമ്പ് (1922-10-18) (as British Broadcasting Company) 1 ജനുവരി 1927; 97 വർഷങ്ങൾക്ക് മുമ്പ് (1927-01-01) (as British Broadcasting Corporation) |
സ്ഥാപകൻ | John Reith |
ആസ്ഥാനം | Broadcasting House London, W1 United Kingdom |
സേവന മേഖല(കൾ) | Worldwide |
പ്രധാന വ്യക്തി |
|
ഉത്പന്നങ്ങൾ |
|
സേവനങ്ങൾ |
|
വരുമാനം | £4.954 billion (2016/17)[1] |
പ്രവർത്തന വരുമാനം | £−39.3 million (2016/17)[1] |
മൊത്ത വരുമാനം | £−129.1 million (2016/17)[1] |
മൊത്ത ആസ്തികൾ | £308.6 million (2016/17)[1] |
ഉടമസ്ഥൻ | Public owned[2] |
ജീവനക്കാരുടെ എണ്ണം | 20,916 (2015/16)[3] |
വെബ്സൈറ്റ് | www bbc |
ഒരു റോയൽ ചാർട്ടർ പ്രകാരമാണ് ബിബിസി സ്ഥാപിതമായത്.[11] വീടുകൾ, കമ്പനികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും പിരിക്കുന്ന വാർഷിക ടെലിവിഷൻ ലൈസൻസ് ഫീസ് ആണ് ബിബിസിയുടെ മുഖ്യവരുമാനം.[12] ബ്രിട്ടീഷ് ഗവൺമെന്റാണ് ലൈസൻസ് ഫീസ് നിശ്ചയിക്കുന്നത്, ബിബിസിയുടെ റേഡിയോ, ടെലിവിഷൻ, ഓൺലൈൻ സേവനങ്ങൾ എന്നിവയ്ക്ക് പണം കണ്ടെത്തുന്നതിന് ഇത് ഉപയോഗിക്കുന്നു.[13] 2014 ഏപ്രിൽ 1 മുതൽ, 28 ഭാഷകളിൽ പ്രക്ഷേപണം ചെയ്യുകയും അറബി, പേർഷ്യൻ ഭാഷകളിൽ സമഗ്രമായ ടിവി, റേഡിയോ, ഓൺലൈൻ സേവനങ്ങൾ നൽകുകയും ചെയ്യുന്ന ബിബിസി വേൾഡ് സർവീസിന് ധനസഹായം നൽകി വരുന്നു.
ബിബിസിയുടെ വരുമാനത്തിന്റെ നാലിലൊന്ന് വരുന്നത് അതിന്റെ വാണിജ്യ അനുബന്ധ സ്ഥാപനമായ ബിബിസി സ്റ്റുഡിയോ ലിമിറ്റഡിൽ നിന്നാണ്. ഇത് ബിബിസി പ്രോഗ്രാമുകളും സേവനങ്ങളും അന്തർദ്ദേശീയമായി വിൽക്കുകയും, ബിബിസി വേൾഡ് ന്യൂസ്, ബിബിസി ഡോട്ട് കോം എന്നിവയുടെ ആഗോളതലത്തിൽ വിതരണം ചെയ്യുന്നതുമാണ് ഇതിന്റെ പ്രവർത്തനമേഖല. 2009 ൽ, അതിന്റെ അന്താരാഷ്ട്ര നേട്ടങ്ങൾ പരിഗണിച്ചു ക്വീൻസ് അവാർഡ് ഫോർ എന്റർപ്രൈസ് എന്ന പുരസ്കാരം കമ്പനിക്ക് ലഭിച്ചു.[14]
പ്രവർത്തനം ആരംഭിച്ച സമയം മുതൽ ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെ, ബ്രിട്ടീഷ് ജീവിതത്തിലും സംസ്കാരത്തിലും ബിബിസി ഒരു പ്രധാന പങ്ക് വഹിച്ചു.[15] രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് ജനതയെ ഒരുമിപ്പിക്കാൻ ബിബിസിക്ക് കഴിഞ്ഞു. "ദി ബീബ്", "ആന്റി", അല്ലെങ്കിൽ ഇവ രണ്ടും കൂടിച്ചേർത്ത് ("ആന്റി ബീബ്" അല്ലെങ്കിൽ "ആന്റി ബി") എന്നും ബിബിസി പ്രാദേശികമായി അറിയപ്പെടാറുണ്ട്.[16][17]