ബൗളിംഗ് ശരാശരി
From Wikipedia, the free encyclopedia
ക്രിക്കറ്റിൽ ബൗളർമാരുടെ പ്രകടനം അളക്കുന്നതിനുള്ള ഒരു സാംഖ്യിക അളവുകോലായി പൊതുവെ ഉപയോഗിക്കുന്ന ഒരു സാങ്കേതിക പദപ്രയോഗമാണ് 'ബൗളിംഗ് ശരാശരി'. ഒരു ബൗളർ മൊത്തം വഴങ്ങിയ റൺസിനെ അയാൾ നേടിയ മൊത്തം വിക്കറ്റുകൾ കൊണ്ട് ഹരിക്കുമ്പോഴാണ് ബൗളിംഗ് ശരാശരി ലഭ്യമാകുന്നത്.
ചാൾസ് മാരിയെട് (ENG) | 8.72 |
ഫ്രെഡറിക് മാർടിൻ (ENG) | 10.07 |
ജോർജ് ലോഹ്മാൻ (ENG) | 10.75 |
ലോറി നാഷ് (AUS) | 12.60 |
ജോൺ ഫെരിസ് (AUS/ENG) | 12.70 |
ടോം ഹോരൺ (AUS) | 13.00 |
ഹാരി ഡീൻ (ENG) | 13.90 |
ആൽബർട് ട്രോട്ട് (AUS/ENG) | 15.00 |
മൈക് പ്രോക്ടർ (SA) | 15.02 |
ജാക് ഐവേഴ്സൻ (AUS) | 15.23 |
ടോം കെൻഡൽ (AUS) | 15.35 |
അലക് ഹേർവുഡ് (AUS) | 15.45 |
ബില്ലി ബാൺസ് (ENG) | 15.54 |
ജോൺ ട്രിം (WI) | 16.16 |
ബില്ലി ബേറ്റ്സ് (ENG) | 16.42 |
Source: Cricinfo Qualification: 10 wickets, career completed. |
അതായത്: ബൗളിംഗ് ശരാശരി = മൊത്തം വഴങ്ങിയ റൺസ് / മൊത്തം നേടിയ വിക്കറ്റുകൾ
ബൗളിംഗ് ശരാശരി ഏറ്റവും കുറവുള്ളവരെയാണ് മികച്ച ബോളർമാരായി പരിഗണിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ ബൗളിംഗ് ശരാശരിയുള്ള ബോളർ ഓസ്ട്രേലിയൻ താരമായിരുന്ന ജോർജ്ജ് ലോമാൻ ആണ്. '10.75' ശരാശരിയിൽ '112' വിക്കറ്റുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്[1]