മിസിസിനേവ നദി
From Wikipedia, the free encyclopedia
മിസിസിനേവ നദി അമേരിക്കൻ ഐക്യനാടുകളിലെ കിഴക്കൻ ഇന്ത്യാനയിലൂടെയും ഒരു ചെറിയ ഭാഗം പടിഞ്ഞാറൻ ഒഹായോയിലൂടെയും ഒഴുകുന്ന വാബാഷ് നദിയുടെ ഒരു പോഷകനദിയാണ്. 120 മൈൽ (190 കിലോമീറ്റർ) നീളവും വൈറ്റ് റിവർ, ലിറ്റിൽ വാബാഷ് നദികൾക്ക് പിന്നിൽ വാബാഷ് നദിയുടെ മൂന്നാമത്തെ വലിയ പോഷകനദിയുമായ ഇത് എംബാറസ്, വെർമിലിയൻ നദികളേക്കാൾ നേരിയ വലിപ്പക്കൂടുതലുണ്ട്.[1] വബാഷ്, ഒഹായോ നദികളോടൊപ്പം ഇത് മിസിസിപ്പി നദീതടപ്രദേശത്തിന്റെ ഭാഗമാണ്.
മിസിസിനേവ നദി | |
---|---|
Country | United States |
Physical characteristics | |
പ്രധാന സ്രോതസ്സ് | Darke County, Ohio |
നദീമുഖം | Wabash River near Peru, Indiana |
നീളം | 120 mi (190 km) |
1812 ലെ യുദ്ധത്തിൽ, മിസിസിനേവ യുദ്ധഭൂമിയായിരുന്ന നദിതടപ്രദേശം മയാമി ഇന്ത്യക്കാർക്കെതിരെ അമേരിക്കൻ സൈന്യത്തെ അണിനിരത്തിയിരുന്നു. യുഎസ് നാവികസേനയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നദിയുടെ പേരിൽ യുഎസ്എസ് മിസിസിനേവ എന്ന് പേരിട്ടു. ഒരു ചരിവിൽ കിടക്കുന്നു എന്ന അർത്ഥം വരുന്ന മയാമി ഇന്ത്യൻ പദമായ nimacihsinwi എന്നതിൽ നിന്നാണ മിസിസിനേവ എന്ന പദം ഭാഗികമായി ഉരുത്തിരിഞ്ഞതെന്നു കരുതപ്പെടുന്നു.[2]