1475-നടുത്ത് വധിക്കപ്പെട്ട നെതർലാന്റ്സ് കലാകാരനായ ഹൈറോണിമസ് ബോഷ് തടിയിൽ ചിത്രീകരിച്ച ഒരു ഓയിൽ പെയിന്റിംഗ് ആണ് അഡോറേഷൻ ഓഫ് ദ മാഗി. അമേരിക്കയിലെ ന്യൂയോർക്ക് മെട്രോപൊളിറ്റൻ മ്യൂസിയത്തിൽ ഈ ചിത്രം സൂക്ഷിച്ചിട്ടുണ്ട്. ഈ പെയിന്റിങ്ങിന്റെ ഒരു പ്രധാന സവിശേഷത ഊർജ്ജസ്വലതയുള്ള ദൂരക്കാഴ്‌ച നൽകുന്നു.[1] കൂടാതെ ഇതിൻറെ പകർപ്പുകളിൽ സ്വർണ്ണ ഇലയുടെ ഉപയോഗവും വളരെയധികം കാണപ്പെടുന്നു. ബോഷ് സാധാരണമായി ഈ ശൈലി ഉപയോഗിച്ചിരുന്നില്ല.[2]റെഡ് ലേക്ക്, അസുറൈറ്റ്, ലെഡ്-ടിൻ-യെല്ലോ, ഓക്കർ എന്നീ വർണ്ണങ്ങളാണ് ചിത്രങ്ങൾക്കായി ഉപയോഗിച്ചിരിക്കുന്നത്.

വസ്തുതകൾ The Adoration of the Magi, Artist ...
The Adoration of the Magi
Thumb
ArtistHieronymus Bosch Edit this on Wikidata
Year1475
Mediumഎണ്ണച്ചായം, ടെമ്പറ, oak panel
MovementEarly Netherlandish painting Edit this on Wikidata
Subjectadoration of the Magi Edit this on Wikidata
Dimensions71.1 cm (28.0 in) × 56.5 cm (22.2 in)
Locationമെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, അമേരിക്കൻ ഐക്യനാടുകൾ വിക്കിഡാറ്റയിൽ തിരുത്തുക
Accession No.13.26 Edit this on Wikidata
IdentifiersRKDimages ID: 59406
The Met object ID: 435724
അടയ്ക്കുക

ഈ പാനലിന്റെ കൃത്യമായ കർത്തൃത്വം തർക്കവിഷയമാണ്. 2016-ൽ ബോഷ് റിസർച്ച് ആൻഡ് കൺസർവേഷൻ പ്രോജക്റ്റ് അണ്ടർ‌ഡ്രോയിംഗിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ ബോഷിൻറേതാണെന്ന് തെളിയിച്ചിരുന്നു.

ചിത്രകാരനെക്കുറിച്ച്

Thumb

ഡച്ച് / നെതർലാൻഡിഷ് ചിത്രകാരനും ബ്രബാന്റിൽ നിന്നുള്ള ഡ്രാഫ്റ്റ്‌സ്മാനും[3] ആയിരുന്നു ഹൈറോണിമസ് ബോഷ്.[4][5] ആദ്യകാല നെതർലാൻഡിഷ് പെയിന്റിംഗ് സ്കൂളിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രതിനിധികളിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ മതപരമായ ആശയങ്ങളുടെയും വിവരണങ്ങളുടെയും അതിശയകരമായ ചിത്രീകരണങ്ങളുണ്ട്.[6]അദ്ദേഹത്തിന്റെ ജീവിതകാലത്ത് നെതർലാൻഡ്‌സ്, ഓസ്ട്രിയ, സ്‌പെയിൻ എന്നിവിടങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ശേഖരിക്കുകയും വ്യാപകമായി പകർത്തുകയും ചെയ്തു. പ്രത്യേകിച്ചും നരകത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഭീകരവും പേടിപ്പെടുത്തുന്നതുമായ ചിത്രീകരണം.

അവലംബം

Sources

കൂടുതൽ വായനയ്ക്ക്

പുറം കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.